പാലക്കാട്∙ തിരഞ്ഞെടുപ്പിൽ ബിജെപിയുടെ തോൽവി സംബന്ധിച്ച് വിശദമായി പഠിക്കുമെന്ന് പാലക്കാട്ടെ ബിജെപി സ്ഥാനാർഥി സി.കൃഷ്ണകുമാർ. ബിജെപിക്ക് തിരിച്ചുവരവ് സാധ്യമല്ലാത്ത മണ്ഡലമല്ല പാലക്കാടെന്നും അടുത്ത മുനിസിപ്പൽ തിരഞ്ഞെടുപ്പിൽ ബിജെപി ശക്തമായി തിരിച്ചു വരുമെന്നും സി.കൃഷ്ണകുമാർ വ്യക്തമാക്കി.
‘‘ആത്മപരിശോധനയ്ക്കുള്ള അവസരമാണ് ഈ തോൽവി. ബിജെപിയുടെ അടിസ്ഥാന വോട്ട് പാർട്ടി നിലനിർത്തി. 40,000ത്തിന് അടുത്തുള്ള വോട്ട് കിട്ടി. ഇ.ശ്രീധരന് അന്ന് വ്യക്തിപരമായ വോട്ട് കൂടി കിട്ടിയിരുന്നു. എന്തുകൊണ്ടാണ് വോട്ടിൽ കുറവ് വന്നതെന്ന് പരിശോധിക്കും. ഈ തോൽവിയൊന്നും ഞങ്ങളെ ബാധിക്കില്ല. ശക്തമായി തിരിച്ച് വരും. തങ്ങളുടെ സിറ്റിങ് സീറ്റൊന്നുമല്ല നഷ്ടപ്പെട്ടത്. തിരിച്ചടികളിൽനിന്ന് പാഠം ഉൾക്കൊള്ളും.‘‘ഒരു നായരും, വാരിയരും തോൽവിയിൽ ബാധകമല്ല. തോൽവിയ്ക്ക് പിന്നിൽ ഒരു വാരിയർ എഫക്ടുമില്ല. അദ്ദേഹം പറഞ്ഞ ആരെങ്കിലും പാർട്ടി വിട്ടിരുന്നോ. സന്ദീപ് വാരിയർ ഒരു എഫക്ടും ഉണ്ടാക്കിയില്ല.’’ – കൃഷ്ണകുമാർ പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.