മാന്നാർ: നാടിനെ ദുരിതത്തിലാക്കി പക്ഷികള്‍ ചേക്കേറിയിരുന്ന മരത്തിന്റെ ശിഖരങ്ങള്‍ മുറിച്ചുമാറ്റി.
കായംകുളം-തിരുവല്ല സംസ്ഥാനപാതയോരത്ത് ചെന്നിത്തല അയ്യക്കശ്ശേരില്‍ ക്ഷേത്രത്തിന് സമീപത്തെ പാഴ്മരങ്ങളില്‍ കൂടുകൂട്ടിയ പക്ഷികള്‍ കാരണം നാട് ഏറെ ദുരിതത്തിലായിരുന്നു.ചെന്നിത്തല-തൃപ്പെരുന്തുറ ഗ്രാമപഞ്ചായത്തിന്റെ സഹകരണത്തോടെ മാവേലിക്കര പൊതുമരാമത്ത് നിരത്ത് വിഭാഗമാണ് മരത്തിന്റെ ശിഖരങ്ങള്‍ വെട്ടി മാറ്റിയത്.
കല്ലുംമൂട് ജംഗ്ഷന് വടക്കുവശം ചെന്നിത്തല മഹാത്മ സ്കൂളിനും അയ്യക്കശ്ശേരില്‍ ക്ഷേത്രത്തിനും സമീപം രണ്ടു വൃക്ഷങ്ങളിലായി ചേക്കേറിയിരുന്ന നൂറുകണക്കിന് പക്ഷികളുടെ കാഷ്ഠമാണ് പ്രദേശത്ത് ദുരിതമായത്. ഇത് കാരണം സമീപത്തുള്ള വ്യാപാരികളും ഏറെ കഷ്ടത്തിലായിരുന്നു.
കായംകുളം - തിരുവല്ല സംസ്ഥാന പാതയിലൂടെ കടന്നുപോകുന്ന ഇരുചക്രവാഹന യാത്രികരുടെയും കാല് നടക്കാരുടെയും ശരീരത്തിലും വസ്ത്രങ്ങളിലും പക്ഷികള്‍ കാഷ്ഠിക്കുന്നത് പതിവായി. ദുർഗന്ധവും രൂക്ഷമായതോടെ നാട്ടുകാർ അധികൃതർക്ക് പരാതി നല്‍കിയിരുന്നു.
ദുരിതത്തിന് പരിഹാരം ആവശ്യപ്പെട്ട് ചെന്നിത്തല-തൃപ്പെരുന്തുറ സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് ഐപ്പ് ചാണ്ടപ്പിള്ള ആലപ്പുഴ ജില്ലാ കലക്ടർക്ക് നിവേദനം നല്കി. തുടർന്നാണ് നടപടി.
താലൂക്ക് വികസന സമിതി യോഗത്തിലും പഞ്ചായത്ത് ഭരണ സമിതിയിലും പരാതികള്‍ ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് കളക്ടറുടെ നിർദേശപ്രകാരം മരത്തിന് കേടുപറ്റാതെ ശിഖരങ്ങള്‍ വെട്ടിമാറ്റിയതെന്ന് ചെന്നിത്തല ഗ്രാമപഞ്ചായത്തംഗം അഭിലാഷ് തൂമ്പിനാത്ത് പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.