പുരാണങ്ങളിലെ അപൂർവ പുഷ്പം: സഹസ്രദള പത്മം ക്ഷേത്ര മുറ്റത്ത് വിരിഞ്ഞു,

കോലഞ്ചേരി: പൂതൃക്ക പൂതൃക്കോവില്‍ ശ്രീ കൃഷ്ണസ്വാമി ക്ഷേത്ര മുറ്റത്തെ താത്കാലിക താമരക്കുളത്തില്‍ സഹസ്രദളപത്മം വിരിഞ്ഞു.

പുരാണങ്ങളിലെ അപൂർവ പുഷ്പങ്ങളിലൊന്നാണ് സഹസ്ര ദളപത്മം. അമ്പലത്തിലെ പൂജ ആവശ്യങ്ങള്‍ക്കുള്ള താമര അവിടെ നട്ടു വളർത്തുകയാണ് പതിവ്. മാമലശേരിയിലെ നഴ്സറിയില്‍ നിന്നുമാണ് താമര വിത്ത് വാങ്ങിയത്. നട്ട് മൂന്ന് മാസം കഴിഞ്ഞതോടെ സഹസ്ര ദളപത്മം മൊട്ടിട്ടു.

ഇന്നലെയോടെ പൂർണ്ണമായും വിരിഞ്ഞിട്ടുണ്ട്. അമ്പല കമ്മിറ്റി ഭാരവാഹികളാണ് താമരയുടെ സംരക്ഷകർ. ഉപേക്ഷിച്ച ബാത്ത് ടബാണ് താമരക്കുളമാക്കി മാറിയത്.

ദേവീ ദേവന്മാരുടെ ഇരിപ്പിടമായി പുരാണങ്ങളില്‍ വിശേഷിപ്പിക്കുന്ന ഈ താമര കേരളത്തിലെ കാലാവസ്ഥയില്‍ അപൂർവമായാണ് പുഷ്പിക്കാറുള്ളത്. ആയിരമിതളുള്ള താമര കാണാൻ കാഴ്ചക്കാരുമേറെയാണ്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !