ആലപ്പുഴ: കരുനാഗപ്പള്ളിയില്‍നിന്ന് കാണാതായ വിജയലക്ഷ്മി (48)യുടെ മൃതദേഹം കണ്ടെത്തി. അമ്പലപ്പുഴ കരൂര്‍ സ്വദേശി ജയചന്ദ്രന് (50) കൊന്ന് കുഴിച്ചുമൂടിയ വിജയലക്ഷ്മിയുടെ മൃതദേഹം പ്രതിയുടെ വീടിന്റെ പരിസരത്തുനിന്നാണ് പുറത്തെടുത്തത്. പറമ്പില്‍ കുഴിച്ചിട്ട നിലയിലായിരുന്നു മൃതദേഹം. കൊലപാതകശേഷം വിജയലക്ഷ്മിയുടെ ശരീരത്തിലുണ്ടായിരുന്ന സ്വര്‍ണാഭരണങ്ങള്‍ ജയചന്ദ്രന് ഊരി മാറ്റിയിരുന്നു.
എന്നാല്‍ സ്വര്‍ണം കവരാനുള്ള കൊലപാതകമായിരുന്നില്ലെന്നും മറ്റൊരാളുമായി വിജയലക്ഷ്മിയ്ക്ക് ബന്ധമുണ്ടെന്നുള്ള സംശയമാണ് കൊലപാതകത്തിന് കാരണമായതെന്നുമാണ് ലഭിക്കുന്ന വിവരം.ഇരുവരും തമ്മിലുണ്ടായ വാക്കുതര്‍ക്കം കൊലപാതകത്തില്‍ കലാശിക്കുകയായിരുന്നു എന്നാണ് വിവരം. സുഹൃത്തായ അമ്പലപ്പുഴ കരൂര്‍ സ്വദേശി ജയചന്ദ്രനെ പോലീസ് ഞായറാഴ്ചയാണ് കസ്റ്റഡിയിലെടുത്തത്. തുടര്‍ന്ന് നടത്തിവന്ന ചോദ്യം ചെയ്യലിലാണ് ഇയാള്‍ കുറ്റസമ്മതം നടത്തിയത്. ജയചന്ദ്രന് കാണിച്ചുകൊടുത്ത സ്ഥലത്ത് പോലീസ് നടത്തിയ പരിശോധനയില്‍ മൃതദേഹം കണ്ടെത്തുകയായിരുന്നു.രണ്ടാഴ്ച മുന്‍പാണ് കൊലപാതകം നടന്നത് എന്നതിനാല്‍ മൃതദേഹം അഴുകിയ നിലയിലായിരുന്നു. പുറത്തെടുക്കുമ്പോള്‍ അതിരൂക്ഷമായി ദുര്‍ഗന്ധം പരന്നിരുന്നതിനാല്‍ പരിസരത്തുണ്ടായിരുന്നവര്‍ മൂക്ക് പൊത്തിയിരുന്നു. മൃതദേഹം പൂര്‍ണമായി നഗ്നമായിരുന്നു. മുഖം അഴുകിയ നിലയിലായിരുന്നു. ത്വക്ക് വേര്‍പെട്ട് തുടങ്ങിയിരുന്നു. നവംബര്‍ ആറിനാണ് വിജയലക്ഷ്മി വീട്ടില്‍നിന്ന് പോയത്.
കരൂരിലെ അമ്പലത്തില്‍ ഉത്സവമായതിനാല്‍ വീട്ടിലും അയല്പക്കത്തും ആളില്ലാത്തതിനാല്‍ ജയചന്ദ്രന് വിജയലക്ഷ്മിയെ വീട്ടിലേക്ക് വിളിച്ചുവരുത്തുകയായിരുന്നു. അവിടെ വെച്ച് തര്‍ക്കമുണ്ടാകുകയും വിജയലക്ഷ്മിയെ ജയചന്ദ്രന് കൊലപ്പെടുത്തുകയുമായിരുന്നു. പിന്നീട് കുഴിയെടുത്ത് മൃതദേഹം ഒളിപ്പിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.