തിരുവനന്തപുരം: മൈലം ജി.വി.രാജ സ്കൂളിന് സമീപത്തെ വെള്ളക്കെട്ടാണ് നാട്ടുകാർക്ക് ദുരിതമായത്.
മാസങ്ങൾക്ക് മുമ്പ് പൈപ്പ് ഇടുന്നത് സ്കൂളിന് സമീപം വാട്ടർ അതോറിറ്റി കുഴിയെടുത്തിരുന്നു. ഇവർ കുഴിച്ചെടുത്ത മണ്ണ് റോഡിൽ ഇപ്പോഴും കൂട്ടിയിട്ടിരിക്കുകയാണ്. ഈ മണ്ണ് മഴയത്ത് ഒലിച്ചിറങ്ങി ഓടകൾ അടഞ്ഞതിനാൽ വെള്ളത്തിന് ഒഴുകി പോകാൻ പറ്റാത്ത അവസ്ഥയുണ്ടായി. ഇതുകാരണമാണ് റോഡിൽ വെള്ളക്കെട്ട് രൂപപ്പെട്ടതെന്ന് നാട്ടുകാർ പറഞ്ഞു. മഴവെള്ളം കെട്ടിക്കിടന്ന് റോഡിൽ കുഴികൾ രൂപപ്പെട്ടിരിക്കുകയാണ്.
ഈ വഴിയാത്രക്കാർക്കും വാഹനയാത്രക്കാർക്കും ബുദ്ധിമുട്ടുണ്ടാക്കുന്നു. വാഹനങ്ങൾ അപകടത്തിൽപ്പെടുന്നതും പതിവായി. തുടർന്ന് പിഡബ്ലിയുഡി ഇതിനുള്ള യാത്രാ സൗകര്യങ്ങളും ,അരുവിക്കരക്കും പരാതി നൽകിയിട്ടും നാട്ടുകാർക്ക് പരിഹാരം കാണാത്തതിനെ തുടർന്ന് മുഖ്യമന്ത്രിയുടെ നവകേരളത്തിൽ വച്ച് ചേർന്ന് പരാതി നൽകിയിരുന്നു. പരാതി നൽകിയിട്ടും നടപടി ഉണ്ടാകാത്തതിനെ തുടർന്ന് നാട്ടുകാർ ഒരുമിച്ച് കയ്യിൽ നിന്ന് പണം മുടക്കി ജെസിബിയെ വിളിച്ച് മണ്ണ് നീക്കാൻ തുടങ്ങി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.