അന്തരീക്ഷ മലിനീകരണം ഗുരുതരമായ ഡൽഹി രാജ്യതലസ്ഥാനമായി തുടരാൻ യോഗ്യമാണോ? ശശി തരൂർ

കൊച്ചി: അന്തരീക്ഷ മലിനീകരണം ഗുരുതരമായ ഡൽഹി രാജ്യതലസ്ഥാനമായി തുടരാൻ യോഗ്യമാണോ' എന്ന ചോദ്യമാണ് തരൂർ മുന്നോട്ടുവച്ചത്.

ചോദ്യം വൈറലായതോടെ നിരവധി പേര് വിഷയത്തിൽ അഭിപ്രായവുമായി രംഗത്തെത്തിയിരിക്കുന്നത്. അന്തരീക്ഷമലിനീകരണം കുറഞ്ഞ ദക്ഷിണേന്ത്യൻ നഗരങ്ങളായ ബെംഗളൂരുവോയോ ആണ് രാജ്യതലമാവാൻ ചെന്നൈ അനുയോജ്യമാണെന്നാണ് കുടുതൽ ആളുകൾ പറയുന്നത്. എന്നാൽ തരൂരിൻ്റെ ചോദ്യത്തിന് ഉത്തരമെന്നോണം ചർച്ചയിൽ ഉയർന്നുവരുന്ന വിഷയങ്ങളിലൊന്നാണ് ഇന്തോനേഷ്യയുടെ തലസ്ഥാനമാറ്റം. ഇന്ത്യയ്ക്ക് ഇന്തോനേഷ്യയിൽ നിന്നും പലതും പഠിക്കാമെന്നും ചർച്ചയിൽ പറയുന്നു.

2022ൽ അന്തരീക്ഷ മലിനീകരണം അതീവഗുരുതരമായതോടെ ഇന്തോനേഷ്യ തങ്ങളുടെ തലസ്ഥാനം ജക്കാർത്തയിൽ നിന്നും നുസന്താരയിലേക്ക് മാറ്റാൻ തീരുമാനിച്ചിരുന്നു. ജക്കാർത്തയിൽ നിന്നും 1,000 കിലോമീറ്റർ അകലെയുള്ള നുസന്താരയിൽ പുതിയ തലസ്ഥാനത്തിൻ്റെ നിർമ്മാണ പ്രവർത്തനങ്ങൾ പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. 2045 ആകുമ്പോഴേക്കും തലസ്ഥാനമാറ്റം പൂർണമാകുമെന്നാണ് നിഗമനം. ഏകദേശം 2,905 കോടിയാണ് ഇതിനുള്ള ചെലവ് പ്രതീക്ഷിക്കുന്നത്. 

പത്ത് ദശലക്ഷം ജനസംഖ്യയുള്ള ജക്കാർത്ത കാലങ്ങളായി അതിരൂക്ഷമായ അന്തരീക്ഷമലിനീകരണം കാരണം വലയുകയാണ്. മെയ് മുതൽ ഓഗസ്റ്റ് വരെയുള്ള കാലഘട്ടത്തിലാണ് ജക്കാർത്തയിലെ അന്തരീക്ഷ മലിനീകരണം ഏറ്റവും ഗുരുതരമായ അവസ്ഥയിലെത്താറുള്ളത്. ഈ കാലഘട്ടത്തിൽ ശ്വാസകോശ സംബന്ധിയായ അസുഖങ്ങളുമായി ബന്ധപ്പെട്ട ആളുകൾ ജക്കാർത്തയിലെ ആശുപത്രികൾ നിറയാറുണ്ട്. 2023ൽ മാത്രം ഒരു ലക്ഷം ആളുകളാണ് ഈ സമയത്ത് ആശുപത്രിയിൽ എത്തിയത്. ജക്കാർത്തയിൽ ജനിക്കുന്ന കുഞ്ഞുങ്ങൾ ഉയർന്ന തോതിൽ വളർച്ചാ മുരടിപ്പ് നേരിടുന്നതും നവജാതശിശുക്കൾക്ക് മരണനിരക്ക് വർദ്ധിക്കുന്നതും അന്തരീക്ഷത്തിൽ മലിനീകരണത്തിന് കാരണമാകുമെന്ന് പഠനങ്ങൾ കണ്ടെത്തിയിട്ടുണ്ട്.

2023ൽ പലതവണ ജക്കാർത്ത ലോകത്തിലെ ഏറ്റവും മലിനമായ തലസ്ഥാനങ്ങളുടെ ലിസ്റ്റിൽ എത്തിപ്പെട്ടിരുന്നു. ഇന്തോനേഷ്യൻ പ്രസിഡൻറ് പ്രഭവോ ശുഭാന്തോ തലസ്ഥാനത്തെ പുക സഹിക്കവയ്യാതെ ചുമക്കുന്ന വീഡിയോകൾ പലതവണ സമൂഹമാധ്യമങ്ങളിൽ ഉയർന്നുവന്നിരുന്നു. എന്നാൽ ഡൽഹിയിൽ നിന്നും വ്യത്യസ്തമായ മറ്റ് പല പ്രശ്നങ്ങളും ഇന്തോനേഷ്യയുടെ തലസ്ഥാനമാറ്റത്തിന് പിന്നിലുണ്ട്. ഭൂഗർഭജലം കൂടുതൽ എടുത്തതിനാലും സമുദ്രനിരപ്പ് ഉയരുന്നതിനാലും ജക്കാർത്ത മുങ്ങിക്കൊണ്ടിരിക്കുകയാണ്. 2050ഓടുകൂടി പ്രദേശം പൂർണമായും വെള്ളത്തിനടിയിലാവുമെന്നാണ് വിദഗ്ധരുടെ അഭിപ്രായം. വടക്കൻ ജക്കാർത്തയിലെ പല പ്രദേശങ്ങളും തുടർച്ചയായി വെള്ളപ്പൊക്കങ്ങൾക്കിരയാവാറുണ്ട്. 

തലസ്ഥാനമാറ്റം ഇന്തോനേഷ്യയ്ക്ക് വലിയ തലവേദന തന്നെയാണ് ഉണ്ടാക്കുന്നത്. ഗവൺമെൻ്റ് കെട്ടിടങ്ങൾക്ക് പുറമെയുള്ള പ്രദേശത്തെ താമസക്കാരെയും മാറ്റിപ്പാർപ്പിക്കേണ്ടത് ഗവൺമെൻ്റിൻ്റെ ഉത്തരവാദിത്തമാണ്. തുടക്കത്തിൽ പുതിയ തലസ്ഥാനത്തേക്ക് ഒന്നര ആളുകളെ മാറ്റിപ്പാർപ്പിക്കാനാണ് തീരുമാനം. ജക്കാർത്തയിലെ പോലെ അവസ്ഥ ഉണ്ടാകാതിരിക്കാൻ വനനഗരം എന്ന വ്യത്യസ്ത പദ്ധതിയോടുകൂടിയാണ് നുസന്താരയിൽ പ്രവർത്തികൾ നടക്കുന്നത്. 65 ശതമാനം മരങ്ങൾ തഴച്ചുവളരുന്ന രീതിയിലാണ് നഗരം നിർമ്മിക്കാനുള്ള പദ്ധതി. നുസന്താരയെ പൂർണമായും ഒരു ഹരിത ഊർജ നഗരമാക്കാനും പദ്ധതിയുണ്ട്. പഴയ നഗരത്തെ ഹരിതോർജ രീതിയിലേക്ക് മാറ്റുന്നതിലും എളുപ്പം ഹരിതോർജ നഗരം ഉണ്ടാക്കുകയാണെന്നാണ് നിഗമനം. 

നൂറാം വാർഷികത്തിലാണ് പുതിയ തലസ്ഥാനത്തിൻ്റെ നിർമ്മാണം അവസാനിക്കുന്നത്. എന്നാൽ നൂറിലധികം സംരക്ഷിത ജീവജാലങ്ങളുള്ള ബോർണിയെ വനമേഖലയെ നശിപ്പിക്കുന്ന രീതിയിലായിരിക്കും പുതിയ തലസ്ഥാനത്തിൻ്റെ നിർമ്മിതി എന്ന ആശങ്കയും ഉയരുന്നുണ്ട്. ലോകത്തിലെ ഏറ്റവും സംരക്ഷിതമായ നിത്യഹരിത വനമേഖലയാണ് ബോർണിയോ. ഇത് കൂടാതെ ജക്കാർത്തയിൽ നിന്നും മാറുന്നത് പ്രദേശത്തെ സാധാരണക്കാരായ ആളുകൾക്ക് വളരേയേറെ സാമ്പത്തികചെലവുണ്ടാക്കുമെന്നും കണക്കാക്കുന്നുണ്ട്.

നിലവിൽ ഇന്ത്യൻ തലസ്ഥാനമായ ഡൽഹിയും ജക്കാർത്തയ്ക്ക് സമാനമായ അവസ്ഥ തന്നെയാണ്. തലസ്ഥാനത്തിൻ്റെ പല പ്രദേശങ്ങളിലും വായുഗുണനിലവാരം 475ന് മുകളിൽ രേഖപ്പെടുത്തിയിട്ടുണ്ട്. ഇതിന് പിന്നാലെയാണ് ശശി തരൂർ എംപി തൻറെ ആശങ്ക രേഖപ്പെടുത്തിയത്. ഡൽഹി ലോകത്തിലേറ്റവും മലിനമായ നഗരമാണ്, രണ്ടാമത് മലിനമായ ധാക്കയെക്കാൾ അഞ്ചിരട്ടി മോശമാണ് ഡൽഹിയിലെ അവസ്ഥ. നവംബർ മുതൽ ഡൽഹി വാസയോഗ്യമല്ല ,

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
🔔ഡെയ്‌ലി മലയാളി ന്യൂസ് JOIN     

"'ഫ്രാൻസിസ് മാർപാപ്പയ്ക്ക് വിട ചൊല്ലാൻ ലോകം.. LIVE 🔘"

"'എവിടെ പ്രാർഥിച്ചിട്ടും കാര്യമില്ല ശിക്ഷിക്കപ്പെടും,നടന്നത് കോടാനു കോടികളുടെ കൊള്ള..!! '', Watch the video #crime

അർത്തുങ്കൽ പള്ളിയിലെ ആരും കാണാത്ത ചരിത്ര രഹസ്യം..!

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി ന്യൂസ് വാർത്തകൾ 💬 അയയ്ക്കാൻ &  പരസ്യങ്ങൾക്ക് 📩 : dailymalayalyinfo@gmail.com ☎: +918606657037

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !