ന്യൂഡൽഹി :കായിക ശക്തിയായി മാറാനുള്ള ഇന്ത്യയുടെ സുപ്രധാന ചുവടുവയ്പ്പിൻ്റെ ഭാഗമായി 2036ലെ ഒളിമ്പിക്‌സും പാരാലിമ്പിക്‌സും നടത്താൻ താത്പര്യം അറിയിച്ചു.
ഇന്ത്യൻ ഒളിമ്പിക് അസോസിയേഷന്(ഐഒഎ) ഒളിമ്പിക്സിന് ആതിഥേയത്വം വഹിക്കാനുള്ള ഇന്ത്യയുടെ താത്പര്യം പ്രകടിപ്പിച്ചു ഇൻ്റർനാഷണൽ ഒളിമ്പിക് കമ്മിറ്റി(ഐഒസി)ക്ക് ഒക്‌ടോബർ ഒന്നിനാണ് കത്തയച്ചത്. 2036ൽ ഇന്ത്യയിൽ ഒളിമ്പിക്സും പാരാലിമ്പിക്സും നടത്താനുള്ള പ്രധാനമന്ത്രി നരേന്ദ്രമോദി മുന്നോട്ടുവച്ച കാഴ്ചപ്പാടിൻ്റെ ഭാഗമാണ് നീക്കം. ഒളിമ്പിക്‌സ് നടത്താനുള്ള അവസരം രാജ്യത്തുടനീളമുള്ള സാമ്പത്തിക വളർച്ച, സാമൂഹിക പുരോഗതി, യുവജന ശാക്തീകരണം എന്നിവ പ്രോത്സാഹിപ്പിക്കുന്നതിന് കാരണമാകുമെന്ന് ഐഒസി വൃത്തങ്ങൾ സൂചിപ്പിച്ചു.
2036ലെ ഒളിമ്പിക്സിനും പാരാലിമ്പിക്സിനും ആതിഥേയത്വം വഹിക്കാനുള്ള ഇന്ത്യയുടെ താൽപ്പര്യം പ്രധാനമന്ത്രി നരേന്ദ്ര മോദി ഒന്നിലധികം തവണ പ്രകടിപ്പിച്ചിരുന്നു. 2036ലെ ഒളിമ്പിക്‌സ് രാജ്യത്ത് നടത്താനുള്ള ശ്രമങ്ങൾ ആരംഭിച്ചതായും തയ്യാറെടുപ്പുകൾ ആരംഭിച്ചതായും പ്രധാനമന്ത്രി മോദി താരങ്ങളോട് പറഞ്ഞിരുന്നു.
'ഇന്ത്യ 2036 ഒളിമ്പിക്സിൻ ആതിഥേയത്വം വഹിക്കാൻ തയ്യാറെടുക്കുകയാണ്. ഇക്കാര്യത്തിൽ, ഒളിമ്പിക്സ് കായികതാരങ്ങളിൽ മുൻ നിർദ്ദേശങ്ങൾ വളരെ പ്രധാനമാണ്. നിങ്ങളുടെ കായികതാരങ്ങൾ, കായികയിനങ്ങൾ നിരീക്ഷിക്കുകയും അനുഭവിക്കുകയും ചെയ്യുന്നവരാണ്. ഇത് സർക്കാരുമായി പങ്കിടണമെന്നാണ് സർക്കാരിൻ്റെ അഭ്യർത്ഥന. 2036-നുള്ള തയ്യാറെടുപ്പിൽ ചെറിയ കാര്യങ്ങളിൽ പോലും വീഴ്ചയുണ്ടാകരുതെന്നാണ് ആഗ്രഹമെന്നും പ്രധാനമന്ത്രി മോദി പറഞ്ഞു.
കഴിഞ്ഞ വർഷം മുംബൈയിൽ നടന്ന 141-ാമത് ഐഒസി സെഷനിൽ, 2036 ഒളിമ്പിക് ഗെയിംസിന് ആതിഥേയത്വം വഹിക്കാനുള്ള ഇന്ത്യയുടെ താത്പര്യം പ്രധാനമന്ത്രി മോദി സ്ഥിരീകരിച്ചിരുന്നു. 140 കോടി ഇന്ത്യക്കാർ ഗെയിംസ് നടത്താൻ പ്രതിജ്ഞാബദ്ധരാണെന്ന് അദ്ദേഹം അവകാശപ്പെട്ടിരുന്നു. ഒളിമ്പിക് ഗെയിമിന് ഇന്ത്യ ആതിഥേയത്വം വഹിക്കാൻ ശക്തമായ സാഹചര്യമുണ്ടെന്ന് അവകാശപ്പെട്ട് ഐഒസി പ്രസിഡൻറ് തോമസ് ബാച്ചും ഇന്ത്യയുടെ വാദത്തെ പിന്തുണച്ചു.
2036 ഒളിമ്പിക് ഗെയിമിന് ആതിഥേയത്വം വഹിക്കാൻ താൽപ്പര്യം പ്രകടിപ്പിച്ചത് 10 രാജ്യങ്ങളാണ്. ഇന്ത്യ ഉൾപ്പെടുന്ന ഈ രാജ്യങ്ങളുമായി ഐഒസി ചർച്ച ആരംഭിച്ചിട്ടുണ്ട്. 2036 ലെ ഗെയിമിന് ആതിഥേയത്വം വഹിക്കാൻ പ്രാരംഭ താൽപ്പര്യം പ്രകടിപ്പിച്ചു 10 രാജ്യങ്ങളിൽ (സിയോൾ-ഇഞ്ചിയോൺ) എന്നീ രാജ്യങ്ങളാണ് ഉൾപ്പെട്ടിരുന്നത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.