പതിവായി നേന്ത്രപ്പഴം കഴിക്കാം ; അറിഞ്ഞിരിക്കാം ഗുണങ്ങൾ

നമ്മുടെ വീടുകളിൽ സാധാരണയായി കാണുന്ന   ഒന്നാണ് നേന്ത്രപ്പഴം.

നിരവധി ആരോഗ്യഗുണങ്ങളുള്ള ഒന്നാണിത്. ദിവസവും ഓരോ നേന്ത്രപ്പഴം കഴിക്കുന്നത് ആരോഗ്യത്തിന് വളരെ നല്ലതാണെന്നാണ് ന്യൂട്രീഷ്യന്മാർ പറയുന്നത്. നേന്ത്രപ്പഴത്തിൻ്റെ ആരോഗ്യ ഗുണങ്ങൾ അറിഞ്ഞിരിക്കാം.

ദിവസവും ഒരു നേന്ത്രപ്പഴം ഡയറ്റിൽ ഉൾപ്പെടുത്തണം. കൊളസ്ട്രോളിനെ അകറ്റി നിർത്താൻ സഹായിക്കും. നേന്ത്രപ്പഴത്തിൽ അടങ്ങിയിരിക്കുന്ന പെക്റ്റിൻ ചീത്ത കൊളസ്ട്രോളായ എൽഡിഎലിൻ്റെ തോതു കുറയ്ക്കുന്നതിനെ ഗുണം ചെയ്യും. ഹൃദയാരോഗ്യം സംരക്ഷിക്കാനും നേന്ത്രപ്പഴം ഡയറ്റിൽ ഉൾപ്പെടുത്താം.

തലച്ചോറിൻ്റെ പ്രവർത്തനത്തിനും നേന്ത്രപ്പഴം വലിയ ഗുണം ചെയ്യും. ശരീരഭാരം കുറയ്ക്കാൻ ശ്രമിക്കുന്നവർ അത്താഴത്തിന് നേന്ത്രപ്പഴം കഴിക്കാം.ധാരാളം ഫൈബർ അടങ്ങിയിട്ടുള്ളതിനാൽ നേന്ത്രപ്പഴം വിശപ്പിനെ കുറയ്ക്കും, അമിതമായി ഭക്ഷണം കഴിക്കുന്നത് തടയും..

നേന്ത്രപ്പഴത്തിലടങ്ങിയിരിക്കുന്ന ഫൈബർ ദഹനം മെച്ചപ്പെടുത്തുകയും ഉദര സംബന്ധമായ പ്രശ്നങ്ങൾക്ക് പരിഹാരമാകുകയും ചെയ്യും. മലബന്ധത്തെ പ്രതിരോധിക്കാനും ഇവ ഗുണകരമാണ്.

പൊട്ടാസ്യം ധാരാളം അടങ്ങിയ നേന്ത്രപ്പഴം പതിവായി കഴിക്കുന്നത് ഉയർന്ന രക്തസമ്മർദ്ദത്തെ നിയന്ത്രിക്കാൻ സഹായിക്കുന്ന ഗുണങ്ങൾ പ്രധാനം ചെയ്യും.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

അപകടത്തിൽപ്പെട്ട വ്യക്തിയോട് കണ്ണില്ലാത്ത ക്രൂരത.. അന്വേഷണവുമായി പോലീസ്

റേഞ്ച് റോവര്‍ അല്ലെങ്കിൽ മെഴ്‌സിഡസിന് പകരം മോദി ഫോർച്യൂണര്‍ തിരഞ്ഞെടുത്തത് എന്തുകൊണ്ടായിരിക്കും ?

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !