തിരുവനന്തപുരം മെഡിക്കൽ കോളേജ് ഒപി ടിക്കറ്റ് ഫീസ് ഇടക്കുന്നതിൽ പ്രതിഷേധം: ദൗർഭാഗ്യകരമെന്ന് ആശുപത്രി സൂപ്രണ്ട് ഡോ ബി എസ് സുനിൽകുമാർ

തിരുവനന്തപുരം: മെഡിക്കൽ കോളേജ് ആശുപത്രി ഫീസ് ഈടാക്കാൻ തീരുമാനിച്ചുവെന്ന പ്രചരണവും അതിൻ്റെ പേരിലുള്ള സമരവും ദൗർഭാഗ്യകരമെന്ന് ആശുപത്രി സൂപ്രണ്ട് ഡോ ബി എസ് സുനിൽകുമാർ പറഞ്ഞു.

ഒപി ടിക്കറ്റിന് ഫീസ് ഈടാക്കണമെന്ന് കഴിഞ്ഞ ആശുപത്രി വികസന സമിതി യോഗത്തിൽ ചർച്ചയിൽ വന്ന നിർദ്ദേശത്തിൻ്റെ പേരിലാണ് ഇപ്പോൾ സമരം നടക്കുന്നത്. ഇക്കാര്യത്തിൽ ഒന്നും തീരുമാനം എടുത്തിട്ടില്ല. ആശുപത്രിയിൽ സംസ്ഥാന സർക്കാർ നടത്തുന്ന വികസന പ്രവർത്തനങ്ങളുടെ ഭാഗമായി വിവിധ ചികിത്സാ വിഭാഗങ്ങളിലേക്ക് ഒട്ടനവധി അത്യാധുനിക ഉപകരണങ്ങളാണ് വാങ്ങിയത്. ഇവയുടെ വാർഷിക അറ്റകുറ്റപ്പണികൾക്ക് ആശുപത്രി വികസന സമിതിയാണ് തുക കണ്ടെത്തേണ്ടത്. ഉപകരണങ്ങളുടെ എണ്ണത്തിന് അനുസരിച്ച് അറ്റകുറ്റപ്പണിയുടെ ചെലവും വർദ്ധിക്കും.

ജീവനക്കാരുടെ ശമ്പളവും മറ്റ് ചെലവുകൾക്കുമൊപ്പം വാർഷിക അറ്റകുറ്റപ്പണിയുടെ കരാർ തുക കൂടിയാകുമ്പോൾ ആശുപത്രി വികസന സമിതിയുടെ ചെലവ് വന്തോതിൽ വർദ്ധിക്കും. ഈ പ്രശ്നം പരിഹരിക്കാനെന്ന നിലയിലാണ് ഒ പി ടിക്കറ്റിന് ഫീസ് ഈടാക്കി അറ്റകുറ്റപ്പണിക്കുള്ള തുക കണ്ടെത്താമെന്ന നിർദ്ദേശം വിവിധ പ്രതിപക്ഷ പാർട്ടികളുടെ പ്രതിനിധികൾ കൂടി ഉൾപ്പെട്ടയോഗത്തിൽ വന്നത്.

വർഷങ്ങൾക്കു മുമ്പ് ഇവിടെ ഒപിടിക്കുന്നതിന് ഫീസ് ഈടാക്കിയിരുന്നു. മാത്രമല്ല നിലവിൽ, പ്രാഥമികാരോഗ്യ കേന്ദ്രങ്ങൾ മുതൽ മറ്റ് മെഡിക്കൽ കോളേജുകളിലും ഫീസ് ഈടാക്കുന്നുണ്ട്. ഈ പശ്ചാത്തലത്തിലാണ് തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ഫീസ് ഈടാക്കാനുള്ള നിർദ്ദേശം വന്നത്. ഏതായാലും തീരുമാനമാകാത്ത വിഷയത്തിൽ നടക്കുന്ന സമരം തികച്ചും ദൗർഭാഗ്യകരമാണെന്ന് സൂപ്രണ്ട് പറഞ്ഞു. 

ആശുപത്രി വികസന സമിതി വഴി പുതിയ നിയമങ്ങൾക്കും തീരുമാനമെടുത്തുവെന്ന വാർത്തയും വാസ്തവ വിരുദ്ധവുമാണ്. സാധാരണ നടക്കുന്ന പോലെ ട്രയിനികളെ നിയമിക്കുന്നതല്ലാതെ മറ്റു നിയമങ്ങൾ നടത്തുന്നില്ല. എംപ്ലോയ്‌മെൻ്റ് എക്സ്ചേഞ്ച് വഴിയാണ് താൽക്കാലിക നിയമങ്ങൾ നടത്തുന്നതെന്നും ഡോ സുനിൽകുമാർ പറഞ്ഞു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

അപകടത്തിൽപ്പെട്ട വ്യക്തിയോട് കണ്ണില്ലാത്ത ക്രൂരത.. അന്വേഷണവുമായി പോലീസ്

റേഞ്ച് റോവര്‍ അല്ലെങ്കിൽ മെഴ്‌സിഡസിന് പകരം മോദി ഫോർച്യൂണര്‍ തിരഞ്ഞെടുത്തത് എന്തുകൊണ്ടായിരിക്കും ?

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !