കൊല്ലത്ത് വാഹനാപകടത്തിൽ യുവതിക്ക് ദാരുണാന്ത്യം

കൊല്ലം: കരുനാഗപ്പള്ളി മാരാരത്തോട്ടയിൽ വാഹനാപകടത്തിൽ യുവതി മരിച്ചു.

കരുനാഗപ്പള്ളി സ്വദേശി സുനീറ ബീവിയാണ്(46) മരിച്ചത്. സുനീറയും ഭർത്താവ് അബ്ദുൾ സമദും സഞ്ചരിച്ച സ്‌കൂട്ടറിൽ സ്വകാര്യ ബസ് ഇടിക്കുകയായിരുന്നു. കരുനാഗപ്പള്ളി കേരള ഫീഡ്‌സ് ജീവനക്കാരിയാണ് സുനീറ ബീവി. ഇന്ന് മാരാരിത്തോട്ടം ആൽത്തറമൂട് ജംഗ്ഷനിലായിരുന്നു അപകടം.

സ്‌കൂട്ടറിൽനിന്ന് തെറിച്ചുവീണ സുനീറയുടെ ദേഹത്തിലൂടെ ബസ് കയറുകയായിരുന്നു. യുവതി സംഭവസ്ഥലത്ത് തന്നെ മരിച്ചു. അബ്ദുല് സമദിനെ നിസ്സാര പരിക്കുകളോടെ ശാസ്താംകോട്ടയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 

സുനീറയുടെ മൃതദേഹം ശാസ്താംകോട്ടയിലെ സ്വകാര്യ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. സംഭവത്തിൽ കരുനാഗപ്പള്ളി പൊലീസ് കേസെടുത്തു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !