കുര്യൻ ചേട്ടന്റെ ഓർമ്മപ്പെടുത്തലുകൾ ഒരിക്കലും മരിക്കില്ല: സജി മഞ്ഞക്കടമ്പിൽ

കോട്ടയം: കുര്യൻ ചേട്ടൻ എന്നോട് പറഞ്ഞ ചില യാഥാർത്ഥ്യങ്ങൾ അദ്ധേഹത്തിന്റെ ചരമ വാർഷിക ദിനത്തിൽ ഞാൻ പറഞ്ഞില്ലെങ്കിൽ അദ്ധേഹത്തോട് ഞാൻ ചെയ്യുന്ന അനീതിയാണ് എന്നതിനാലാണ് ഞാൻ എഴുതുന്നത്.

ജോസഫ് വിഭാഗത്തെ കോട്ടയത്ത്  ശക്തിപ്പെടുത്താൽ പാലായിൽ നിന്ന് പോരാടി കോട്ടയം ജില്ലയിൽ പാർട്ടിയെ വാർത്തെടുത്ത അഡ്വ:റ്റി.വി.എബ്രാഹമിന് കോട്ടയം ജില്ലയിൽ ലഭിക്കേണ്ട സീറ്റ് അന്ന്  അടിച്ചെടുത്തവനാണ് മോൻസ് ജോസഫ് എന്ന് ഞാൻ പാർട്ടി ജില്ലാ പ്രസിഡണ്ടായി തിരഞ്ഞെടുക്കപ്പെട്ട ശേഷം റ്റി.വി എബ്രാഹമിന്റെ സന്തത സഹചാരി ആയിരുന്ന കുര്യൻ ചേട്ടൻ എന്നെ പലവട്ടം ഒമ്മിപ്പിച്ചു.

കുറച്ച് ദിവസങ്ങൾക്ക് ശേഷം ഞാൻ പാർട്ടി ചെയർമാൻ ജോസഫ് സാറിനെ കാണാൻ പുറപ്പുഴ വീട്ടിൽ എത്തിയപ്പോൾ കോട്ടയം നിയോജക മണ്ഡലം പ്രസിഡന്റ് കുര്യൻ ചേട്ടനും ജോസഫ് സാറിന്റെ സഹോദരി പുത്രനും ആയിരുന്ന എബി പൊന്നാട്ടും ജോസഫ് സാറിനെ കാണാൻ എത്തിയിരുന്നു.

''എബി പൊന്നാട്ട് സാറേ UDF ജില്ലാ ചെയർമാൻ പാർട്ടി ജില്ലാ പ്രസിഡൻറ് തന്നെ അല്ലെ എന്ന് അഭിചാരിതമായി ചോദിച്ചു.,

'അത് അങ്ങനെ തന്നെ ആയിരിക്കും എന്ന് ജോസഫ് സാർ മറുപടിയും പറഞ്ഞു.'..പിന്നെ നടന്നതൊക്കെ കുര്യൻ ചേട്ടൻ എനിക്ക് മുന്നറിയിപ്പ് തന്നതു പോലെതന്നെ മോൻസ് കളി തുടങ്ങി...''

UDF സംസ്ഥാന കമ്മിറ്റിയിലുള്ള മോൻസ് ജോസഫ് MLA എക്കാലവും കേരള കോൺഗ്രസ് ജില്ലാ പ്രസിഡന്റ് UDF കോട്ടയം ജില്ലാ ചെയർമാൻ ആകുന്ന കീഴ് വഴക്കം ലംഘിച്ച് എന്നെ ജില്ലാ ചെയർമാൻ സ്ഥാനത്തു നിന്ന് ഒഴിവാക്കാൻ

UDF കോട്ടയം ജില്ല ചെയർമാൻ സ്ഥാനം മോൻസിന് വേണമെന്ന് ആവശ്യപ്പെട്ട്  ആക്രാന്തംമൂത്ത് അദ്ദേഹം അത് ഏറ്റെടുത്തു..

കേരള കോൺഗ്രസിന്റെ അന്ന് പത്തനംതിട ജില്ലാ പ്രസിഡൻറായിരുന്ന വിക്ടർ പത്തനംതിട്ട ജില്ലാചെയർമാൻ, ഉടുക്കി ജില്ലാ പ്രസിഡൻറായിരുന്ന  എം.ജെ.ജേക്കബ് ഇടുക്കി ജില്ലാ UDF കൺവീനർ, എറണാകുളം ജില്ലാ പ്രസിഡൻറായ ഷിബു തെക്കുംപുറും UDF എറണാകുളം ജില്ലാ കൺവീനർ ആയിരിക്കുകയും ചെയ്തു.

''അപ്പോൾ എന്ത് അയോഗ്യതയുടെ പേരിലാണ് ഞാൻ ഒഴിവാക്കപ്പെട്ടത് എന്ന് എനിക്ക് മനസിലായില്ല.'..തുടർന്ന് വന്ന അസംബ്ലി തിരഞ്ഞെടുപ്പിൽ സജി മൽസരിക്കണം എന്ന് MLA ഹോസ്റ്റലിൽ വിളിച്ച് വരുത്തി ജോസഫ് സാർ എന്നോട് പറഞ്ഞു...''അദ്ധേഹം ഓർക്കുന്നുണ്ടാകും എന്ന് ഞാൻ കരുതുന്നു.,അന്ന് സാറിൻ്റെ PA സുധീഷ് കൈമൾ MLA ഹോസ്റ്റാലിൽ ഉണ്ടായിരുന്നു.,'പക്ഷെ സീറ്റ് പ്രഖ്യാപിച്ചപ്പോൾ  എനിക്ക് ലഭിക്കാതിരിക്കാൻ മോൻസ് കുതന്ത്രം മെനഞ്ഞ്  തലേദിവസം വരെ ജോസ് കെ.മാണിയുടെ പാർട്ടിക്കാരനായ പ്രിൻസ് ലൂക്കോസിനെ കളത്തിലിറക്കി സീറ്റ് നല്കി.,അതിനുശേഷം ജോസഫ് സാറിന്റെ മകൻ അപു ജോൺ ജോസഫ് എന്നെ അനുനയിപ്പിക്കാൻ പാലായിൽ എത്തി...,''UDF അധികാരത്തിൽ വരും എറ്റവും നല്ല കോർപ്പറേഷൻ ചെയർമാൻ സജിക്ക് തരും എന്ന് പറഞ്ഞു.''

എന്നാൽ ഞാൻ മറുപടി നൽകിയത് UDF അധികാരത്തിൽ വരുമ്പോൾ അല്ലേ വണ്ടിയും ഡ്രൈവറും ഉള്ള കോർപ്പറേഷൻ എനിക്ക് തരാൻ സാധിക്കു എന്ന് ഞാൻ പറഞ്ഞു...തൽക്കാലം എനിക്ക് അർഹതപെട്ട മോൻസ് അടിച്ചു കൊണ്ട് പോയ UDF ജില്ലാ ചെയർമാൻ തിരികെ നൽകിയാൽമതി എന്ന് പറഞ്ഞ് സീറ്റ് തർക്കം ഉണ്ടാക്കാതെ UDF ജില്ലാ ചെയർമാൻ സ്ഥാനം ഏറ്റെടുത്ത് ഞാൻ പിൻമാറി.

പാർലമെൻറ് തിരഞ്ഞെടുപ്പിൽ UDF ജില്ലാ ചെയർമാനും കേരള കോൺഗ്രസ് ജില്ലാ പ്രസിഡന്റുമായ ഞാൻ സീറ്റ് ചോദിച്ചില്ലെങ്കിൽ പൊട്ടനാണ് എന്ന് നാട്ടുകാർ പറയാതിരിക്കാൻ..സീറ്റ് അവശ്യപ്പെട്ടു..'' ജോസഫ്‌സാർ ഫ്രാൻസിസ് ജോർക്കിന്റെ പേര് മുന്നോട്ട് വച്ചു ഞാൻ അത് അംഗിരിക്കുകയും ചെയ്തു.,,

'എന്നാൽ ഞാൻ വച്ച ഏക ഡിമാന്റ് അടുത്ത അസംബ്ലി തിരഞ്ഞെടുപ്പിൽ മോൻസ് കഴിഞ്ഞുള്ള സീറ്റിൽ എന്നെ പരിഗണിക്കണം എന്നും, പാർലമെൻറ് സ്ഥാനാർത്ഥി ഫ്രാൻസിസ് ജോർജിന്റെയും, മോൻസിന്റെയും, ജോയി എബ്രാഹമിന്റെയും , ഇ.ജെ. ആഗസ്തിയുടെയും, അപു ജോൺ ജോസഫിന്റെയും  സാന്നിദ്ധ്യത്തിൽ സംസാരിക്കണം എന്ന് പറഞ്ഞിട്ട് അംഗികരിച്ചില്ല.എങ്കിലും ഞാൻ പ്രതിഷേധിച്ചില്ല.''

ഇലക്ഷൻ കമ്മിറ്റി എടുക്കുമ്പോൾ സാധാരണയായി DCC പ്രസിഡന്റ് ചെയർമാനും, കേരള കോൺഗ്രസ് ജില്ലാ പ്രസിഡന്റ് കൺവീനറും ആകുന്നതാണ് കീഴ് വഴക്കം എങ്കിലും അവിടെയും മോൻസ് ഡിമാന്റ് വച്ച്  ഇലക്ഷൻ കമ്മിറ്റി കൺവീനർ സ്ഥാത്തു നിന്നും എന്നെ ഒഴിവാക്കിയിട്ടും ഞാൻ പ്രതിഷേധിച്ചില്ല.

തുടർന്ന് സ്ഥാനാർത്ഥി നോമിനേഷൻ കൊടുക്കുന്ന പാനലിൽ പോലും UDF ജില്ല ചെയർമാനും കേരള കോൺഗ്രസ് ജില്ലാ പ്രസിഡണ്ടുമായ എന്നെ ഒഴിവാക്കൻ മോൻസ് ബോധപൂർവ്വം നീക്കം നടത്തി..എന്നാൽ ഞാൻ വിശ്വസിക്കുന്നു പ്രിയപ്പെട്ട കുര്യൻ ചേട്ടൻ ജീവിച്ചിരുന്നെങ്കിൽ അദ്ധേഹം പരസ്യമായി പ്രതികരിക്കുമായിരുന്നു എന്ന്...'

രോഗബാധിതനായി ആശുപത്രിയിലും, വീട്ടിലും വിശ്രമിച്ചിരുന്നപ്പോൾ ഞാൻ പലവട്ടം അദ്ധേഹത്ത സന്ദർശിച്ചു. അന്ന് അദ്ദേഹം എന്നോട് ചോദിച്ചു നമ്മുടെ പാർട്ടി നേതാക്കൾ വിവരം അറിഞ്ഞില്ലെ അവർ ആരും വന്നില്ലല്ലോ വരില്ലേ എന്ന്...ഒരു നേതാവുപോലും തിരിഞ്ഞു നോക്കിയില്ല എന്ന വേദനയോടെയാണ് അദ്ധേഹം നമ്മെ വിട്ട് പിരിഞ്ഞത്.

ഞാൻ ജില്ലാ പ്രസിഡൻറായി തിരഞ്ഞെടുക്കപ്പെട്ട ശേഷം ജോസ് കെ.മാണി വിഭാഗത്തിൽ ആയിരുന്ന കുര്യൻ ചേട്ടനെ ജോസഫ് വിഭാഗത്തിൽ എത്തിച്ച് കോട്ടയം നിയോജകമന്ധലം പ്രസിഡാന്റാക്കിയപ്പോൾ അന്ന് മോൻസ് ശക്തമായി എതിർത്തു.

പകരം പി.സി. ജോർജ് പുറത്താക്കിയ മാലേത്ത് പ്രതാപനെ പ്രസിഡന്റാക്കൻ മോൻസ് മസില് പിടിച്ചെങ്കിലും ഞാൻ ജോസഫ് സാറിന്റെ അനുമതിയോടെ കുര്യൻ ചേട്ടനെ പ്രസിഡൻറാക്കുക ആയിരുന്നു.

വൈക്കം, പാലാ, ചങ്ങനാശേരി, പൂഞ്ഞാർ നിയോജക മണ്ഡലം പ്രസിഡന്റ്മാർ പാർട്ടി ഉന്നതാതിക്കാര സമിതിയിൽ ഉള്ളപ്പോൾ യോഗം നടക്കുന്ന സ്ഥലത്തെ കോട്ടയം നിയോജകമണ്ഡലം പ്രസിഡന്റായ ഞാൻ പുറത്ത് നിൽക്കുന്നത് എനിക്ക് അപമാനമാണ് എന്ന് കുര്യൻ ചേട്ടൻ പറഞ്ഞപ്പോൾ ഞാൻ ജോസഫ് സാറിന്റെ അനുമതിയോടെ അദ്ധേഹത്തെ ഒരു ഉന്നതികാര സമിതി യോഗത്തിൽ പങ്കെടുപ്പിക്കാൻ സാധിച്ചതിൽ ഞാൻ അഭിമാനിക്കുന്നു.

അദ്ധേഹത്തിന്റെ ചരമദിനത്തിന് പള്ളിയിൽ പോയി കുർബാനയിലും കബറിടത്തുങ്കലെ ചടങ്ങുകളിലും പങ്കെടുത്ത് പ്രാർത്ഥിക്കാൻ സാധിച്ച ഏക കേരള കോൺഗ്രസുകാരൻ ഞാൻ മാത്രമാണെന്നും അഭിമാനത്തോടെ കേരള കോൺഗ്രസിന്റെ കരുത്തനായ പോരാളി ആയിരുന്ന കുര്യൻ ചേട്ടന്റെ ഓർമ്മകൾക്ക് മുന്നിൽ കേരള കോൺഗ്രസ് ഡെമോക്രാറ്റിക്ക് പാർട്ടിയുടെ ഒരായിരം പ്രണാമം അർപ്പിച്ച് കൊണ്ട് കുര്യൻ ചേട്ടന്റെ ഓർമ്മകളും ഓർമ്മപ്പെടുത്തലുകളും ഒരിക്കലും മരിക്കില്ല എന്ന് പറഞ്ഞു കൊണ്ട് നിർത്തുന്നു.

എന്ന്

 സജി മഞ്ഞക്കുമ്പിൽ

 കേരള കോൺഗ്രസ് ഡെമോക്രാറ്റിക്ക് ചെയർമാൻ

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !