തിരുവനന്തപുരം: അഡീഷനല്‍ ചീഫ് മാര്‍ഷല്‍ ശകാരിച്ചതിനെ തുടര്‍ന്ന് നിയമസഭയിലെ വനിത വാച്ച് ആന്‍ഡ് വാര്‍ഡ് കുഴഞ്ഞുവീണു.
കുഞ്ഞിന്റെ ചികിത്സക്ക് അവധിയെടുത്തതാണ് അഡീ. ചീഫ് മാർഷലിനെ പ്രകോപിപ്പിച്ചത്.ശകാരത്തേയും മാനസിക പീഡനത്തേയും തുടര്‍ന്ന് കുഴഞ്ഞുവീണ വെമ്പായം സ്വദേശിനി ജി. അഞ്ജലിയെ (30) ജനറല്‍ ആശുപത്രിയിലും പിന്നീട് തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. അഡീഷനല്‍ ചീഫ് മാര്‍ഷല്‍ മൊയ്തീന് ഹുസൈന് അഞ്ജലിയെ മാനസികമായി പീഡിപ്പിച്ചെന്നാരോപിച്ച് ഇവരുടെ ഭര്‍ത്താവ് ജെ. ജിതീഷ് നിയമസഭ സെക്രട്ടറിക്ക് പരാതി നല്കി.
മൂന്നര വയസ്സുള്ള കുട്ടിക്ക് മുണ്ടിനീര് ബാധിച്ചതിനെ തുടര്‍ന്നാണ് അഞ്ജലി ലീവെടുത്തത്. ഡ്യൂട്ടിക്ക് ഹാജരാകാന്‍ തിരികെ എത്തിയപ്പോള്‍, അഡീഷനല്‍ മാര്‍ഷലിന്റെ മുറിക്ക് മുന്നില്‍ മണിക്കൂറുകളോളം കാത്തുനിര്‍ത്തിയതായും പിന്നീട്, പരുഷമായ ഭാഷയില്‍ ശകാരിച്ചതായും പരാതിയില്‍ ചൂണ്ടിക്കാട്ടുന്നു.
കുഞ്ഞിന്റെ ചികിത്സയുടെ ഭാഗമായാണ് അവധിയെടുത്തതെന്ന് വ്യക്തമാക്കിയിട്ടും ശകാരം തുടര്‍ന്നു. ഇതോടെയാണ് അഞ്ജലി കുഴഞ്ഞുവീണത്.
അഡീഷനല്‍ മാര്‍ഷല്‍ മോശമായി പെരുമാറിയതിനെ തുടര്‍ന്ന് നേരത്തെയും വാച്ച് ആന്‍ഡ് വാര്‍ഡ് കുഴഞ്ഞുവീണ സംഭവവമുണ്ടായിരുന്നു. ഇതേതുടര്‍ന്ന് ഡെപ്യൂട്ടി സ്പീക്കര്‍ ഇദ്ദേഹത്തെ വിളിച്ചു വരുത്തി ശാസിച്ചിരുന്നു.





.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.