വക്കഫ് നിയമ ഭേദഗതി എതിർക്കുന്നവർ മുനമ്പം നിവാസികളെ വഞ്ചിക്കുന്നു: സജി മഞ്ഞക്കടമ്പിൽ

കോട്ടയം: മഹാത്മാ ഗാന്ധി ഇന്ത്യാ മഹാരാജ്യത്തിൻ്റെ സ്വന്തം സ്വാതന്ത്ര്യവും, ജനാധിപത്യവും തുടർന്ന് വന്ന യുപിഎ സർക്കാരുകൾ ഒരു മതവിഭാഗത്തിൻ്റെ വോട്ട് ലക്ഷ്യമാക്കി വികലമായ വക്കഫ് നിയമം നടപ്പിലാക്കിയത് മൂലം കുടിയിറക്കൽ ഭീഷണി നേരിടുന്ന വൈപ്പിൻനിവാസികളുടെ വീടും സ്വത്തും സംരക്ഷിക്കുക.
എന്നാവശ്യപ്പെട്ട് മുനമ്പം വേളങ്കണ്ണി മാതാപ്പള്ളി അങ്കണത്തിൽ സമരം നടത്തുന്ന പ്രദേശവാസികളുടെ സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് കേരള ജനാധിപത്യ കോട്ടയം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കോട്ടയം തിരുനക്കര ഗാന്ധി പ്രതിമക്ക് മുന്നിൽ മുട്ടിന്മേൽ നിന്ന് മുനമ്പം സംരക്ഷണ പ്രതിജ്ഞ എടുത്തു.  കേരള  ഡെമോക്രാറ്റിക്ക് സജി മഞ്ഞക്കടമ്പിൽ ഉദ്ഘാടനം ചെയ്തു.

കുടിയിറക്ക് ഭീഷണി നേരിടുന്ന കുടുബങ്ങളുടെ വസ്തുവിൻ്റെ റവന്യൂ രേഖ കേരളത്തിലെ ഇടതു-വലതു മുന്നണികൾ (ഇന്ത്യ മുന്നണി) ആത്മാർത്ഥത കാണിക്കണമെന്ന് സജി ആവശ്യപ്പെട്ടു.  കേന്ദ്രസർക്കാർ വക്കഫ് ഭേദഗതി നടപ്പിലാക്കാൻ ശ്രമിക്കുമ്പോൾ എതിർക്കുന്ന ഇന്ത്യമുന്നണി മുനമ്പം നിവാസികളെ വഞ്ചിക്കുക ആണെന്നും അദ്ധേഹം കുറ്റപ്പെടുത്തി.  കോട്ടയം ജില്ലാ പ്രസിഡൻറ്  ഗണേഷ് ഏറ്റുമാനൂർ അദ്ധ്യക്ഷത വഹിച്ചു.  കേരള വൈസ് പ്രസിഡൻറ് പ്രഫ: ബലുജി വെള്ളിക്കര മുഖ്യപ്രഭാഷണം നടത്തി.
സംസ്ഥാന ഭാരവാഹികളായ രഞ്ജിത്ത് എബ്രഹാംതോമസ്, മോഹൻദാസ് ആമ്പലാറ്റിൻ, ലൗജിൻ മാളിയേക്കൽ ശിവപ്രസാദ് ഇരവിമംഗലം, രമ പോത്തൻകോട്, ജില്ലാ ഭാരവാഹികളായ ഷാജിമോൻ പാറപ്പുറത്ത്, സന്തോഷ് മൂക്കിലിക്കാട്ട്, ജിഗദീഷ്, ടോമി താണോലിൽ, കെ.എം. കുര്യൻ കണ്ണംകുളം, സുരേഷ് തിരുവഞ്ചൂർ, സാബു കല്ലാച്ചേരിൽ, ഗോപകുമാർ വി എസ്, ജിത്തു സുരേന്ദ്രൻ, സോജോ പുളിന്താനത്ത്, ബിജു തോട്ടത്തിൽ, മനോജ് മാടപ്പള്ളി, രമേശ് വി ജി, ശ്രീധരൻ നട്ടാശേരി, ശ്രീലക്ഷ്മി, ജോർജ് സിജെ എന്നിവർ പ്രസംഗിച്ചു.
🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

യൂത്ത് കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തു നിന്ന് രാഹുൽ പുറത്ത്

"അഭിനവ ഭാരതത്തിന്റെ വീര പുത്രരാവുക.. RSS വേദിയിൽ, ഫാ. ജോർജ് നെല്ലിക്കുന്ന് ചെരിവ് പുരയിടം

അഭിനവ ഗജേന്ദ്ര മോക്ഷം " ഈരാറ്റുപേട്ട അയ്യപ്പൻ | Erattupetta Ayyappan ..

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !