യന്ത്രവാൾ കൊണ്ട് ഗുരുതരമായി പരിക്കേറ്റ് യുവാവ് മരിച്ചു

പാലക്കാട്: ജോലിക്കിടെ യന്ത്രവാള് ശരീരത്തില് കൊണ്ട് തൊഴിലാളിക്ക് ദാരുണാന്ത്യം.

പാലക്കാട് അമ്പലപ്പാറ അംബേദ്കർ കോളനിറോഡ് സ്വദേശി കുണ്ടിൽ ചന്ദ്രൻ(55) ആണ് മരിച്ചത്. തിങ്കളാഴ്ച ഉച്ചയ്ക്ക് ജോലി സ്ഥലത്ത് വെച്ചാണ് അപകടമുണ്ടായത്. മരത്തിൻ്റെ കൊമ്പുകൾ മുറിച്ച് മാറ്റുന്നതിനിടെയാണ് ചന്ദ്രൻ അപകടത്തിൽപ്പെട്ടത്. അറവക്കാടുള്ള സ്വകാര്യ വ്യക്തിയുടെ പറമ്പിലെ മരം മുറിച്ചശേഷമാണ് കൊമ്പുകൾ മുറിക്കവെ ആണ്  അപകടം.

സംഭവം അപകടമാണെന്നും ജോലിക്കിടെ വാളിൻ്റെ ഒരു ഭാഗം ശരീരത്തിൽ കൊണ്ടാണ് മുറിവേറ്റതെന്നും പൊലീസ് പറയുന്നു. വയറിൻ്റെ വലതുഭാഗമായി വാൾ കൊള്ളുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ചന്ദ്രനെ ഉടൻ തന്നെ സ്വകാര്യ ക്ലിനിക്കിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.

ഭാര്യ: ശ്രീദേവി ആശ വർക്കറായി ജോലി ചെയ്ത് വരുന്നു. മക്കൾ: അഞ്ജു, അജിത്ത്. മരുമകൻ: അനൂപ്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !