ഡിവൈഎഫ്ഐയുടെ ആക്രമണ ഭീഷണി-പോലീസ് സ്റ്റേഷനിൽ അഭയം പ്രാപിച്ച് ബസ് തൊഴിലാളികൾ

ഡിവൈഎഫ്ഐയുടെ ആക്രമണ ഭീഷണി-പോലീസ് സ്റ്റേഷനിൽ അഭയം പ്രാപിച്ച് ബസ് തൊഴിലാളികൾ

കടയ്ക്കൽ; ബസ് സ്റ്റാൻഡിൽ ഡിവൈഎഫ്ഐ സംഘം എത്തി ആക്രമിക്കുമെന്നു മനസ്സിലാക്കിയ സ്വകാര്യ ബസ് ജീവനക്കാർ പൊലീസ്  സ്റ്റേഷനിൽ അഭയം പ്രാപിച്ചു. ഇന്നലെ രാത്രി 8നായിരുന്നു സംഭവം. രാവിലെ ഓട്ടോറിക്ഷാ ഡ്രൈവറും സ്വകാര്യ ബസ് ജീവനക്കാരും തമ്മിൽ ബസ് സ്റ്റാൻഡിൽ വാക്കേറ്റമുണ്ടായിരുന്നു.

രാത്രിയിൽ ഡിവൈഎഫ്ഐ സംഘം ഓട്ടോരിക്ഷാ ഡ്രൈവർക്കു പിന്തുണയെന്നോണം എത്തി ബസ് വരുന്നതു കാത്ത് സ്റ്റാൻഡിൽ നിന്നു. മുൻകൂട്ടി വിവരം ലഭിച്ച ബസ് ജീവനക്കാർ സ്റ്റേഷനിലേക്ക് ഓടിക്കയറുകയായിരുന്നു.

പൊലീസ് സ്ഥലത്ത് എത്തിയെങ്കിലും സിപിഎം ലോക്കൽ കമ്മിറ്റി സെക്രട്ടറി സ്ഥലത്തെത്തി ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ പ്രവർത്തകന് അടുത്തേക്ക് ഓടി എത്തി കയ്യേറ്റം ചെയ്യാൻ ശ്രമിച്ചതു സംഘർഷാവസ്ഥ ഉണ്ടാക്കി. സിപിഎം ഏരിയ കമ്മിറ്റിയംഗവും ഒരു ലോക്കൽ കമ്മിറ്റി അംഗവും പൊലീസും ചേർന്നാണു പിന്തിരിപ്പിച്ചത്. 

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196 ☎ +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196 ☎ +918606657037 | 📩 : dailymalayalyinfo@gmail.com

കേരളത്തിലെ ക്രൈസ്തവ ദേവാലയങ്ങളിൽ എന്താണ് സംഭവിക്കുന്നത്? കരുവാരക്കുണ്ട് സംഭവം ചർച്ചയാകുന്നു!

വിദേശ ആയുധങ്ങൾക്ക് പകരം! ഇന്ത്യയുടെ #M72
 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196 ☎ +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196 ☎ +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !
×

UCMI Community Portal

Select language or browse our network