ഇന്തോനേഷ്യ;കിഴക്കൻ ഇന്തോനേഷ്യയിൽ തിങ്കളാഴ്ച പുലർച്ചെ അഗ്നിപർവ്വതം പൊട്ടിത്തെറിച്ച് 10 പേർ കൊല്ലപ്പെട്ടതായി അധികൃതർ അറിയിച്ചു.ഇന്തോനേഷ്യൻ സെൻ്റർ ഫോർ വോൾക്കനോളജി ആൻഡ് ജിയോളജിക്കൽ ഡിസാസ്റ്റർ മിറ്റിഗേഷൻ (പിവിഎംജി) അനുസരിച്ച്, കിഴക്കൻ നുസ ടെങ്കാര പ്രവിശ്യയിലെ ഫ്ലോറസ് ദ്വീപിൽ സ്ഥിതി ചെയ്യുന്ന മൗണ്ട് ലെവോടോബി ലാകി-ലാകി പ്രാദേശിക സമയം 23:57 നാണ് പൊട്ടിത്തെറിച്ചത്.
ഗർത്തത്തിൽ നിന്ന് 4 കിലോമീറ്റർ അകലെയുള്ള ഗ്രാമങ്ങളിൽ ലാവയും പാറകളും പതിക്കുകയും താമസക്കാരുടെ വീടുകൾക്ക് തീപിടിക്കുകയും കേടുപാടുകൾ സംഭവിക്കുകയും ചെയ്തതായി പിവിഎംജി വക്താവ് ഹാദി വിജയ പറഞ്ഞു.സ്‌ഫോടനം ഏഴ് ഗ്രാമങ്ങളെ ബാധിച്ചതായി പ്രാദേശിക ഉദ്യോഗസ്ഥർ പറഞ്ഞു.
അഗ്നിപർവ്വതത്തിൽ നിന്ന് ജ്വലിക്കുന്ന വസ്തുക്കൾ പുറന്തള്ളുന്നത് കാരണം പാർപ്പിട പ്രദേശങ്ങളിൽ തീപിടുത്തമുണ്ടായതായി PVMG പറഞ്ഞു.രാവിലെ മുതൽ സുരക്ഷാ ഉദ്യോഗസ്ഥർ ഗർത്തത്തിൽ നിന്ന് 20 കിലോമീറ്റർ അകലെയുള്ള മറ്റ് ഗ്രാമങ്ങളിലേക്ക് താമസക്കാരെ ഒഴിപ്പിക്കാൻ തുടങ്ങിയതായും വിവരമുണ്ട്,
അടുത്ത 58 ദിവസത്തേക്ക് പ്രാദേശിക സർക്കാർ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിട്ടുണ്ടെന്നും അതായത് 10,000 ദുരിതബാധിതർക്ക് സഹായം നൽകുമെന്നും സർക്കാർ വൃത്തങ്ങൾ അറിയിച്ചു.നൂറുകണക്കിനാളുകൾ വീടുവിട്ടിറങ്ങി സ്‌കൂളുകളിൽ അഭയം പ്രാപിച്ചപ്പോൾ,
ചുറ്റുപാടിൽ വീണുകിടക്കുന്ന വൻതോതിലുള്ള ചാരത്തിൽ കൃഷി സ്ഥലങ്ങൾ നശിച്ചതായി കർഷകർ പറയുന്നു.ഇന്തോനേഷ്യയിൽ ഏകദേശം 130 സജീവ അഗ്നിപർവ്വതങ്ങൾ ഇപ്പോഴും സജീവമായി നിൽക്കുന്നതായും സർക്കാർ പ്രതിനിധികൾ ആശങ്ക പങ്കുവെച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.