രാസലഹരി വിൽപന നടത്തിയ ദമ്പതികൾ പിടിയിൽ

കൊച്ചി; രാസലഹരി വിൽപന നടത്തിയ  ദമ്പതികൾ പിടിയിൽ.തോപ്പുംപ്പടിക്ക് സമീപം മുണ്ടംവേലി പുന്നക്കല്‍ വീട്ടിൽ ഫ്രാൻസിസ് സേവ്യർ (34), ഭാര്യ മരിയ ടീസ്മ എന്നിവരെയാണ് തോപ്പുംപടി പൊലീസ് പിടികൂടിയത്.


 ഇവരിൽനിന്ന് ഐസ്ക്രീം ഡപ്പയിൽ കവറിൽ ഒളിപ്പിച്ച നിലയിൽ എംഡിഎംഎ കണ്ടെത്തി. 20.01 ഗ്രാം എംഡിഎംഎയാണ് ഇവരിൽനിന്നു പിടികൂടിയത്.മരിയ ടീസ്മ താമസിച്ചു വരുന്ന മുണ്ടംവേലിയിലുള്ള വീടിന്റെ അലമാരയിലെ ലോക്കറിലാണ് ഐസ്ക്രീം ഡപ്പയിലാക്കി എംഡിഎംഎ ഇവർ സൂക്ഷിച്ചിരുന്നത്.
കൊച്ചി സിറ്റി പൊലീസ് കമ്മിഷണർ പുട്ട വിമലാദിത്യയ്ക്ക് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ തിങ്കഴാഴ്ച പുലർച്ചെയാണ് തോപ്പുംപടി പൊലീസ് മുണ്ടംവേലിയിലെ വീട്ടിൽ പരിശോധന നടത്തിയത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ പിന്നീട് റിമാൻഡ് ചെയ്തു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

മലബാർ കലാപവും മാറാടും ഞങ്ങൾ മറക്കി​ല്ല.

വിജയുടെ രാഷ്ട്രീയത്തിന് പിന്നിൽ ആരാണ്? | TVK ഫണ്ടിംഗിന്റെ ഇരുണ്ട രഹസ്യങ്ങൾ

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !