ന്യൂഡൽഹി: ഗുണ്ടാ നേതാവ് ലോറൻസ് ബിഷ്‌ണോയ്‌യുടെ സഹോദരൻ അൻമോൽ ബിഷ്‌ണോയ് യുഎസിൽ അറസ്റ്റിൽ എന്ന് റിപ്പോർട്ട്.
2022-ൽ പഞ്ചാബി ഗായകൻ സിദ്ധു മൊസ്സെവാലയെ കൊലപ്പെടുത്തിയ കേസിൽ പ്രതിയായ അൻമോൽ ബിഷ്ണോയ്ക്കെതിരെ 18 കേസുകളുണ്ട്.ഏപ്രിൽ 14ന് സൽമാൻ ഖാൻ്റെ വസതിക്ക് പുറത്ത് നടന്ന വെടിവയ്പ്പുമായി ബന്ധപ്പെട്ട് മുംബൈ പൊലീസ് അൻമോലിനെതിരെ ലുക്കൗട്ട് സർക്കുലർ പുറപ്പെടുവിച്ചിരുന്നു.
വെടിയുതിർത്തതിൻ്റെ ഉത്തരവാദിത്തം ജയിലിൽ കഴിയുന്ന ഗുണ്ടാ ലോറൻസ് നേതാവ് ബിഷ്‌ണോയ് ഏറ്റെടുത്തിരുന്നു. ഒക്ടോബർ 12ന് മഹാരാഷ്‌ട്ര മുൻമന്ത്രിയും ഉപമുഖ്യമന്ത്രി അജിത് പവാർ നേതൃത്വം നൽകിയ എൻസിപിയുടെ നേതാവുമായ ബാബ സിദ്ദിഖികൊലപ്പെടുത്തിയ സംഭവത്തിൽ അൻമോൾ ബിഷ്‌ണോയ്‌ക്കും ബന്ധമുള്ളതായാണ് മുംബൈ പൊലീസ് പറഞ്ഞത്.
ശനി രാത്രി നവരാത്രി ആഘോഷങ്ങളുടെ ഭാഗമായി പടക്കം പൊട്ടിക്കുകയായിരുന്ന സിദ്ദിഖിക്കുനേരെ മൂന്നുറൗണ്ടാണ് വെടിയുതിർത്തത്. ഇതിലെ പ്രതിയുമായി അൻമോൾ ബിഷ്‌ണോയ് നേരിട്ട് ബന്ധപ്പെട്ടിരുന്നതായും കാനഡയിൽ നിന്നും യുഎസിൽ നിന്നും പ്രതിയുമായി ബന്ധം പുലർത്താൻ സോഷ്യൽ മീഡിയ ആപ്ലിക്കേഷനായ സ്‌നാപ്‌ചാറ്റ് ഉപയോഗിച്ചിരുന്നതായും പൊലീസ് പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.