ജാർഖണ്ഡ്: ജാർഖഡിൽ ഒരുമാസത്തോളം നീണ്ടുനിന്ന വാശിയ പ്രചാരണം അവസാനിച്ചു.
രാഷ്ട്രീയ ആരോപണങ്ങളാൽ കലുഷിതമായ ജാർഖണ്ഡ് രണ്ടാംഘട്ടത്തിലെ പോളിങ് ബൂത്തിലെത്താൻ ഇനി മണിക്കൂറുകൾ മാത്രം. 81 സീറ്റിൽ 38 മണ്ഡലങ്ങളിലേക്കാണ് രണ്ടാംഘട്ടത്തിൽ വോട്ടെടുപ്പ് നടക്കുന്നത്. ഇരു മുന്നണികളുടെയും മുതിർന്ന നേതാക്കൾ അടക്കം 528 പേര് ജനവിധി തേടും. ശനിയാഴ്ചയാണ് വോട്ടെണ്ണൽ.
സംസ്ഥാനത്ത് ബിജെപിയുടെ വർഗീയ പ്രചാരണങ്ങളാണ് ജെഎംഎം-കോൺഗ്രസ് സഖ്യത്തിൻ്റെ പ്രചാരണ ആയുധം. ഗോത്രങ്ങളുടെ വോട്ട് ജെ എം എം നേടുകയും മറ്റ് പിന്നാക്ക വിഭാഗങ്ങൾ സംയുക്തമായി തുണക്കുകയും ചെയ്താൽ ഭരണം ആരംഭിക്കുകയും ചെയ്യും.
പ്രചാരണ ദിനത്തിൻ്റെ അവസാനഘട്ടത്തിലും ബിജെപിയെ കടന്നാക്രമിച്ച് ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി രംഗത്തെത്തി. മണിപ്പൂർ കലാപം അടക്കം ഉന്നയിച്ചായിരുന്നു രാഹുൽ ഗാന്ധിയുടെ പ്രസംഗം. മണിപ്പൂരിലെ സംഘർഷം അവസാനിപ്പിക്കുന്നതിൽ മോദി പരാജയപ്പെട്ടെന്നും മോദി മണിപ്പൂർ സന്ദർശിക്കാൻ തയ്യാറാകണമെന്നും രാഹുൽ ഗാന്ധി ആവശ്യപ്പെട്ടു.
അതേസമയം, അഴിമതിപ്പണം കോൺഗ്രസിൻ്റെ ലോക്കറിൽ സുരക്ഷിതമാണെന്ന് ബിജെപി തിരിച്ചടിച്ചു. അസം, ബിഹാർ, ഉത്തർ പ്രദേശ് സംസ്ഥാനങ്ങളിൽ പ്രഖ്യാപിച്ച വാഗ്ദാനങ്ങൾ മുഖ്യമന്ത്രി നിറവേറ്റാൻ കഴിയാത്ത ബിജെപി ജാർഖണ്ഡിൽ എന്ത് വികസനം കൊണ്ടുവരുമെന്ന് ഹേമന്ത് സോറൻ പ്രതികരിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.