കുട്ടനാട്: കുട്ടനാട്ടിൽ ദൃശ്യമാകുന്ന അതിതീവ്രമായ വേലിയേറ്റത്തിൽ പുളിങ്കുന്ന് കൃഷിഭവൻ പരിധിയിലെ എൻപതുംപാടം പാടശേഖരം മടവീഴ്ച ഭീഷണി.
പാടശേഖര സമിതിയുടെ സമയോചിതമായ ഇടപെടൽ മൂലം വലിയൊരു ദുരന്തമാണ് ഇതുവരെ പിടിച്ചു നിർത്തിയിരിക്കുന്നത്. 65 ഏക്കർ വരുന്ന പാടശേഖരത്ത് മട വീണു വെള്ളം കയറിയാൽ ചുറ്റും താമസിക്കുന്നവരുടെ പുരയിടങ്ങളിലും വീടുകൾക്കുള്ളിലും വെള്ളം കയറും എന്ന സ്ഥിതിയാണ്. വേലിയേറ്റത്തിൽ വെള്ളം ഇറങ്ങി അള്ള മട വീഴ്ച്ചയുടെ വക്കത്ത് എത്തിനിൽക്കുകയാണ്.
മട തടയാൻ വേണ്ട വസ്തുക്കൾ എത്തിക്കുവാൻ വളരെ ബുദ്ധിമുട്ടുള്ള പ്രദേശമായ, ബണ്ടിൽ നിൽക്കുന്ന തെങ്ങുകൾ വെട്ടിയും പൊക്കമുള്ളതിനാൽ ബണ്ടിൽ നിന്ന് ജെസിബി ഉപയോഗിച്ച് മണ്ണ് മാന്തി ചാക്കിൽ നിറച്ച് തടയാൻ മടിക്കുന്ന ശ്രമത്തിലാണ് കർഷകരും പാടശേഖര സമിതി ഭാരവാഹികളും.
നാട്ടുകാരുടെയും കർഷകരുടെയും അകമഴിഞ്ഞുള്ള പിന്തുണയോടെ, ഭരണ സമിതി പ്രസിഡൻറ് സജിമോൻ പണിക്കർ പറമ്പിലിൻ്റെയും സെക്രട്ടറി ബേബിച്ചൻ മണ്ണങ്കര തറയുടെയും വീനർ സതീശൻ്റെയും നേതൃത്വത്തിലാണ് പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.