കൊച്ചി: റബ്ബർ കർഷകർക്ക് വീണ്ടും നല്ല കാലം വരുന്നു, 2025ൽ മികച്ച വില ലഭിക്കാൻ സാധ്യതയെന്ന് റിപ്പോർട്ട്. ആഗോള തലത്തിൽ റബ്ബർ ഉൽപാദനത്തിൽ ഈ വർഷം തകർച്ച നേരിടാൻ സാധ്യതയുള്ളതിനാൽ അടുത്ത വർഷം വില ഉയർന്നേക്കുമെന്നാണ് സൂചന.
ആഗോള റബ്ബർ ഉൽപാദനത്തിൻ്റെ 50 ശതമാനം സംഭാവന ചെയ്യുന്ന തായ്‍ലാൻഡ്, ഇന്തോനേഷ്യ, വിയറ്റ്നാം എന്നിവിടങ്ങളിൽ ഈ വർഷം ഉൽപാദനത്തിൽ ഇടിവുണ്ടാകാൻ സാധ്യതയുണ്ടെന്ന് വിദഗ്ധർ വിലയിരുത്തുന്നു. കനത്ത മഴയും പ്രളയവുമുൾപ്പെടെ കാലാവസ്ഥ മോശമാകുന്ന സാഹചര്യമാണ് റബ്ബർ ഉൽപാദനത്തിന് വെല്ലുവിളിയാകുന്നത്.വില ഉയർന്നേക്കാൻ കാരണമിത്.
തായ്‍ലാൻഡ്, ഇന്തോനേഷ്യ, വിയറ്റ്നാം എന്നിവിടങ്ങളിൽ കഴിഞ്ഞ വർഷവുമായി താരതമ്യം ചെയ്യുമ്പോൾ ഈ വർഷം റബ്ബർ ഉൽപാദനത്തിൽ ഇടിവ് ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ഓട്ടോമോട്ടീവ് ടയർ മാനുഫാക്ചേഴ്സ് അസോസിയേഷൻ ഡയറക്ടർ ജനറൽ രാജീവ് ബുദ്രജ സിഎൻബിസി ടിവി18നോട് പറഞ്ഞു.തായ്‍ലാൻഡ്, ഇന്തോനേഷ്യ എന്നിവിടങ്ങളിൽ റബ്ബർ ഉപാദനത്തിൽ രണ്ടക്ക ഇടിവ് ഉണ്ടാകാൻ സാധ്യതയുണ്ട്. ചുഴലിക്കാറ്റും കനത്ത മഴയും പ്രളയവും ഉൾപ്പെടെ കാലാവസ്ഥ മോശമായതാണ് ഉൽപാദന ഇടിവിനു കാരണമെന്ന് അദ്ദേഹം വ്യക്തമാക്കി.
ഇത് റബ്ബറിൻ്റെ ആഗോള ലഭ്യതയെ ബാധിക്കുമെന്നും വില വർധനവിന് ഇടയാക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. അതേസമയം റഷ്യ, ഇറാൻ സംഘർഷം വഷളായാൽ ക്രൂഡോയിൽ വില ഉയർന്നാൽ അതും റബ്ബറിന് പിൻബലമേകുന്ന ഘടകമാകും.മിഡിൽ ഈസ്റ്റിലും കിഴക്കൻ യൂറോപ്പിലും സംഘർഷം വഷളായാൽ ക്രൂഡോയിൽ വില ഉയർന്നാൽ അതും റബ്ബറിന് പിൻബലമേകുന്ന ഘടകമാകും. ക്രൂഡോയിൽ വില വർധന റബ്ബർ വില ഉയർത്താനും താഴാതിരിക്കാനും പ്രേരിപ്പിക്കുന്ന ഘടകമാണ്. ആർട്ടിഫിഷ്യൽ ലാറ്റക്സിന് ക്രൂഡോയിലിൽ നിന്നുള്ള ആവശ്യത ഉള്ളതിനാൽ അവിടെ വില ഉയരുന്നത് ഉൽപാദന ചെലവ് കൂടും. ഇത് പ്രകൃതിദത്ത റബ്ബറിന് സ്ഥിരതയേകുന്ന ഘടകമാണ്. ആഗോള തലത്തിലെ ഇത്തരം ഘടകങ്ങളും സമീപഭാവിയിൽ വില വർധനവിന് കാരണമായേക്കാമെന്നും വിപണി വിദഗ്ധർ നിരീക്ഷിക്കുന്നുണ്ട്.കുതിപ്പിന് ശേഷം കുത്തനെ വീണ റബ്ബർ വില വീണ്ടും തിരിച്ചുകയറുകയാണ്.
നിലവിൽ ആഭ്യന്തര വിപണിയിൽ ആർഎസ്എസ് നാലിന് 186 രൂപയും ആർഎസ്എസ് അഞ്ചിന് 183 രൂപയുമാണ് റബ്ബർ ബോർഡ് വില. രണ്ടാഴ്ച മുൻപ് ഇത് 178 രൂപയിൽ എത്തിയിരുന്നു. ബാങ്കോക്കിൽ കിലോയ്ക്ക് 195 രൂപയാണ് വില. ആഗോള രംഗത്തെ പ്രതികൂല ഘടകങ്ങളും ഉൽപാദന ഇടിവുമാണ് റബ്ബർ വിപണിക്ക് ഉണർവ് നൽകുന്നത്.ഈ വർഷം ഓഗസ്റ്റിൽ റബ്ബർ വില പുതിയ ഉയരങ്ങൾ കീഴടക്കിയിരുന്നെങ്കിലും പിന്നീട് വൻ തകർച്ചയാണ് നേരിട്ടത്. 13 വർഷത്തിന് ശേഷം റബ്ബർ വില കിലോയ്ക്ക് 243 രൂപ കടന്നതോടെ വൻ പ്രതീക്ഷയിലായിരുന്നു കർഷകർ.കിലോയ്ക്ക് 247 രൂപ വരെ റബ്ബർ ബോർഡ് വിലയിട്ടിരിന്നു. കോട്ടയത്ത് ഒരു കമ്പനി കിലോയ്ക്ക് 255 രൂപയ്ക്ക് ചരക്കെടുത്തതും കർഷകരുടെ ആത്മവിശ്വാസം വർധിപ്പിച്ചു. എന്നാൽ പ്രതീക്ഷകൾ വിഫലമാക്കി റബ്ബർ വില കൂപ്പുകുത്തി. 35 ദിവസത്തിനിടെ കിലോയ്ക്ക് 57 രൂപയാണ് കുറഞ്ഞത്. ടയർ കമ്പനികൾ ആഭ്യന്തര വിപണിയിൽനിന്ന് വിട്ടുനിന്നതാണ് വിലയിടിവ് കാരണമായത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.