ജയ്പൂർ: ബൈക്കിലിരുന്ന് സിറഗറ്റ് വലിക്കുന്നതിനിടെ തീപ്പൊരി തെറിച്ച് പെട്രോൾ ടാങ്കിൽ വീണ് വൻ തീപിടിത്തം.
രാജസ്ഥാൻ യൂണിവേഴ്സിറ്റിയിലാണ് സംഭവം. തീപിടിത്തത്തിൽ ഹൃത്വിക് മൽഹോത്ര എന്ന 25 കാരന് ഗുരുതര പൊള്ളലേറ്റു. യുവാവിൻ്റെ നിലവിളി കേട്ട് അധ്യാപകരും വിദ്യാർത്ഥികളും ഉൾപ്പെടെയുള്ളവർ ഓടിയെത്തി. യുവാവ് സ്വയം തീകൊളുത്തിയതാണെന്നാണ് ഇവർ ആദ്യം വിചാരിച്ചത്. സഹായത്തിനായി ഇയാൾ നിലവിളിച്ചതാണ് ആളുകൾക്ക് കാര്യം മനസിലായത്.
തുടർന്ന് കോളേജ് അധികൃതർ ചേർന്ന് അണച്ച് യുവാവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. യുവാവിന് 85 ശതമാനത്തോളം പൊള്ളലേറ്റിട്ടുണ്ടെന്ന ഡോക്ടർമാരുടെ വിലയിരുത്തൽ. ഇയാളുടെ നില ഗുരുതരമായി തുടരാൻ ഡോക്ടർമാർ അറിയിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.