തിരുവനന്തപുരം;നെടുമങ്ങാട് മുണ്ടേല രാജീവ് ഗാന്ധി റെസിഡെൻസ് വെൽ ഫെയർ സഹകരണ സംഘ ത്തിൽ നിക്ഷേപകർ വീണ്ടും സെക്രട്ടറിയെ ഉപരോധിച്ചു.
നിക്ഷേപകർക്ക് ഈ മാസം അഞ്ചിന് പണം നൽകാമെന്ന ഉറപ്പ് പാലിക്കാതെ വന്നതോടെയാണ് നിക്ഷേപകർ വീണ്ടും പ്രതിഷേധവുമായി രംഗത്തെത്തിയത്. വ്യാപകമായ സാമ്പത്തിക ക്രമക്കേടാണ് നിക്ഷേപകർ ആരോപിക്കുന്നത്. കഴിഞ്ഞ മാസം ഒക്ടോബർ ഏഴാം തിയതി നടന്ന ഉപരോധത്തിൽ നവമ്പർ മാസം അഞ്ചാം തീയതിക്കകം നിക്ഷേപകരുടെ തുകകൾ മുൻഗണനാക്രമത്തിൽ മടക്കി നൽകാമെന്ന ധാരണയിലാണ് നിക്ഷേപകർ പിരിഞ്ഞ് പോയത്.സഹകരണ നിയമത്തിലെ 65-ാം വകുപ്പ് പ്രകാരം നടന്ന പരിശോധനയിൽ 40 കോടികളുടെ ക്രമക്കേട് കണ്ടെത്തിയിരുന്നു.നിക്ഷേപിച്ച തുക തിരികെ നൽകണമെന്നാവശ്യപ്പെട്ട് നിക്ഷേപകർ രാവിലെ തന്നെ സെക്രട്ടറിക്ക് മുന്നിലെത്തി പ്രതിഷേധം ആരംഭിച്ചു. തുടർന്ന് ഉദ്യോഗസ്ഥർ വ്യാജരേഖകൾ ചമച്ച് ലക്ഷങ്ങൾ തട്ടിയെടുത്തതായും നിക്ഷേപകർ ആരോപിച്ചു.നിക്ഷേപകർക്ക് പലിശ നൽകാതെ വന്നതോടെയാണ്
പ്രതിഷേധവുമായി രംഗത്തെ ത്തിയത്.നിക്ഷേപിച്ച തുക തിരികെ നൽകണമെന്നാവശ്യപ്പെട്ട് സംഘത്തെ സമീപിക്കുമ്പോൾ ഉടൻ നൽകാമെന്നുപറഞ്ഞ് മടക്കി അയക്കുകയാണ് ചെയ്യുന്നത്. നേരത്തെ 106 പരാതികൾ നെടുമങ്ങാട് രജിസ്ട്രാർക്ക് നിക്ഷേപകർ നൽകിയിട്ടുണ്ട്. അരുവിക്കര പോലീസ് സ്റ്റേഷനിൽ 100 ഓളം പരാതികൾ ലഭിച്ചിട്ടുണ്ടെന്ന് അരുവിക്കര പോലിസ് അറിയിച്ചു. ജില്ലാ ജോയിൻ്റ് രജിസ്ട്രാർക്കും നൂറോളം പരാതികൾ കിട്ടി.
തുടർന്ന് എ ആറിൻ്റെ നേതൃത്വത്തിൻ അഡ്മിനിസ്ട്രേറ്റിവ് ഭരണം ബാങ്കിൽ ഏർപ്പെടുത്തി. രാവിലെ 10 മണിക്ക് തന്നെ നൂറോളം നിക്ഷേപകർ എത്തി പണം ആവശ്യപ്പെട്ട് പ്രതിഷേധം ആരംഭിച്ചു. തുടർന്ന് തർക്കവും ബഹളവുമായി.സ്ഥിതിഗതികൾ നിയന്ത്രണ വിധേയമാക്കാൻ അരുവിക്കര പോലീസിൻ്റെ നേതൃത്വത്തിൽ അനുനയ ശ്രമം നടത്തിയെങ്കിലും വിഫലമായി. തുടർന്ന് നെടുമങ്ങാട് സഹകരണ അസിസ്റ്റൻറ് രജിസ്ട്രാർ എത്തി ഓഫസിലെ ജീവനക്കാരുമായി സംസാരിച്ചുവെങ്കിലും പരിഹാരം ഉണ്ടായില്ല.
ഏറെ നേരെത്തെ ചർച്ചക്ക് ശേഷം തട്ടിപ്പ് നടത്തിയ ഉദ്യോഗസ്ഥർക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്ന നെടുമങ്ങാട് എ ആർ നൽകിയ ഉറപ്പിൻമേൽ സമരം അവസാനിപ്പിച്ചു. ഈ മാസം പതിനൊന്നാം തിയതിക്കകം ഉദ്യോഗസ്ഥർക്കെതിരെ കേസെടുത്ത് അറസ്റ്റ് ചെയ്യാത്ത പക്ഷം സഹകരണ സംഘത്തിന് മുന്നിൽ അനിശ്ചിതകാല സമരം ആരംഭിക്കുമെന്ന് ഇടപാടുകാർ പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.