പത്തനംതിട്ട: ഇന്ത്യൻ രാഷ്ട്രീയത്തിൽ പ്രാദേശിക പാർട്ടികൾക്ക് പ്രസക്തി വളരെയേറിയിരിക്കുകയാണെന്ന് അഡ്വ ജോബ് മൈക്കിൾ എം എൽ എ പറഞ്ഞു.കേരള കോൺഗ്രസ് (എം) പത്തനംതിട്ട ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പാർട്ടിയുടെ ജന്മദിന ആഘോഷങ്ങൾ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
കർഷകർക്കും അധ്വാനിക്കുന്നവർക്കും വേണ്ടി കേരള കോൺഗ്രസ് എന്നും നിലകൊണ്ടിട്ടുണ്ടെന്നും,പട്ടയ ഭൂമിയിലെ മരങ്ങൾ മുറിക്കുന്നതിനുള്ള അവകാശം, വന്യമൃഗ ശല്യത്തിൽ നിന്ന് കർഷകരെ സംരക്ഷിക്കുക,റബർ വിലയിടിവ് തടയുക ഇറക്കുമതി നീയന്ത്രിക്കുക തുടങ്ങിയ ആവശ്യങ്ങളുമായി സമരപരിപാടികൾ ശക്തിപ്പെടുത്താനും യോഗം തീരുമാനിച്ചു.
കേരള കോൺഗ്രസിന്റെ ആദ്യകാല നേതാക്കളെ യോഗത്തിൽ ആദരിച്ചു. ജില്ലാ പ്രസിഡന്റ് സജി അലക്സ് അധ്യക്ഷത വഹിച്ചു. അഡ്വ പ്രമോദ് നാരായണൻ എം എൽ എ, ഉന്നതാധികാര സമിതി അംഗങ്ങളായ ചെറിയാൻ പോളച്ചിറക്കൽ, ടി ഓ എബ്രഹാം തോട്ടത്തിൽ, സംഘടനാ കാര്യ ജില്ലാ ജനറൽ സെക്രട്ടറി എബ്രഹാം വാഴയിൽ, സ്റ്റിയറിങ് കമ്മിറ്റി അംഗം ഡോ. വർഗീസ് പേരയിൽ, ജോർജ് എബ്രഹാം, നിയോജകമണ്ഡലം പ്രസിഡന്റ് ന്മാരായ കുര്യൻ മടക്കൽ,
ക്യാപ്റ്റൻ സി വി വർഗീസ്, സാം കുളപ്പള്ളി,ജില്ലാ ഭാരവാഹികളായ തോമസ് മാത്യു ഇടയാറൻമുള,ഷെറി തോമസ്, റഷീദ് മുളന്തറ,ജേക്കബ് മാമൻ വട്ടശ്ശേരിൽ, ജേക്കബ് ഇരട്ട പുളിക്കൻ, മാത്യു മരോട്ടിമൂട്ടിൽ, ബിബിൻ കല്ലമ്പറമ്പിൽ, സാം ജോയിക്കുട്ടി, ജെറി അലക്സ്,രാജീവ് വഞ്ചിപ്പാലം, ബോസ് തെക്കേടം, അഡ്വ ബിജോയ് തോമസ്, ജി കൃഷ്ണകുമാർ, ,തോമസ് മോഡി, സജി വി കോശി, തോമസ് മാത്യു ഏഴംകുളം, ജോജി പി തോമസ്,അജി പാണ്ടികുടി, റിന്റോ തോപ്പിൽ, സുമ റജി,ജയകുമാർ എം സി,ഹാൻലി ജോൺ,എന്നിവർ പ്രസംഗിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.