ഡൽഹി: മഹാരാഷ്ട്രയിലെ തോൽവിക്ക് പിന്നാലെ രാജിവെച്ച വാർത്തകൾ നിഷേധിച്ച് സംസ്ഥാന അധ്യക്ഷൻ നാനാ പട്ടോലെ.
കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് പിന്നാലെയായിരുന്നു നാനാ പട്ടോളയുടെ പ്രതികരണം.മഹാരാഷ്ട്രയിലെ തിരഞ്ഞെടുപ്പ് ഫലത്തിൽ പ്രതിഫലിച്ചത് ജനങ്ങളുടെ വികാരമല്ലെന്നും അദ്ദേഹം പറഞ്ഞു. 'മല്ലികാർജുൻ ഖാർഗെ, രാഹുൽ ഗാന്ധി, പ്രിയങ്കഗാന്ധി എന്നിവരുൾപ്പെടെ പ്രമുഖ ദേശീയ നേതാക്കൾ തിരഞ്ഞെടുപ്പിൽ മഹാവികാസ് അഘാഡിയെ നയിച്ചു. അതുകൊണ്ട് തന്നെ മഹാരാഷ്ട്രയിലെ ഗതി മഹാവികാസ് അഘാഡിക്ക് ഒപ്പമായിരുന്നു. അത് തന്നെയാണ് ജനങ്ങളും വിശ്വസിച്ചത്.
നന്ദേഡിനെ കുറിച്ച് സംസാരിക്കുമ്പോൾ, ലോക്‌സഭ ഉപതിരഞ്ഞെടുപ്പും അസംബ്ലി തിരഞ്ഞെടുപ്പും ഒരേ ദിവസമാണ് നടന്നത്. ലോക്‌സഭ ഉപതിരഞ്ഞെടുപ്പിൽ ഞങ്ങളുടെ സ്ഥാനാർത്ഥികൾ ആറ് സീറ്റിലേക്ക് വിജയിച്ചപ്പോൾ ഞങ്ങൾക്ക് ഒരു സീറ്റ് പോലും നേടാനായില്ല,' അദ്ദേഹം പറഞ്ഞു. ഫലങ്ങൾ തമ്മിൽ ഇത്ര വലിയ അന്തരമുണ്ടാകില്ല. ജനങ്ങളും മഹാവികാസ് അഘാഡിയിലാണ് വിശ്വാസം അർപ്പിച്ചത്. അവരുടെ ആഗ്രഹത്തിനനുസരിച്ച് അധികാരത്തിൽ വന്നതല്ല ഇപ്പോഴുള്ള സർക്കാറെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
രാജിവെക്കാൻ തീരുമാനിക്കുകയോ പാർട്ടി ആവശ്യപ്പെടുകയോ ചെയ്തിട്ടുണ്ടോ എന്ന ചോദ്യത്തിന് അതെല്ലാം വ്യാജവാർത്തകളാണ് എന്നായിരുന്നു അദ്ദേഹത്തിൻ്റെ പ്രതികരണം. തിരഞ്ഞെടുപ്പ് പരാജയത്തിൽ എല്ലാവർക്കും തുല്യ ഉത്തരവാദിത്തമാണുള്ളതെന്നും നാനാ പട്ടോളെ വ്യക്തമാക്കി. രണ്ട് ദിവസത്തിനകം രാഹുൽ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തുമെന്നും അദ്ദേഹം വ്യക്തമാക്കി. ജനാധിപത്യം അവസാനിക്കുകയാണ്. അതേക്കുറിച്ച് സംസാരിച്ചിട്ടുണ്ട്. രാജി വെക്കുന്നതിനെ കുറിച്ചല്ല എന്നും പട്ടോലെ പറഞ്ഞു.
അതേസമയം മഹാരാഷ്ട്ര തിരഞ്ഞെടുപ്പിൽ 288ൽ 46 സീറ്റുകൾ മാത്രമാണ് മഹാവികാസ് അഘാഡിക്ക് ലഭിച്ചത്. മഹായുതിക്ക് 230 സീറ്റുകളാണ് ലഭിച്ചത്. ആകെ സീറ്റിൻ്റെ പത്ത് ശതമാനം പോലും പ്രതിപക്ഷ പാർട്ടികൾക്കും നേടാനാകാതിരുന്നതോടെ പ്രതിപക്ഷ നേതാവും ഇത്തവണ മന്ത്രിസഭയിൽ ഉണ്ടാകില്ല.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.