കൊല്ലം കടയ്ക്കലിൽ അധ്യാപികയെ കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തി

കൊല്ലം: കടയ്ക്കലിൽ അധ്യാപികയെ കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തി.

കടയ്ക്കൽ ഗവ. യുപി സ്കൂളിലെ അറബി അധ്യാപിക കാഞ്ഞിരത്തുമൂട് കുന്നുംപുറത്ത് വീട്ടിൽ ശ്രീജയെ (36) ആണ് വീടിനു സമീപം കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ശ്രീജയുടെ ഭർത്താവ് രാഗേഷ് വിദേശത്താണ്. ഭർത്താവുമായി ശ്രീജ പിണങ്ങി കഴിയുകയായിരുന്നെന്ന് പോലീസ് പറഞ്ഞു.

ഇന്നലെ ഉച്ചയ്ക്ക് വീട്ടിൽ നിന്ന് ഇറങ്ങിയ ശ്രീജയെ പിന്നീട് ആരും കണ്ടിരുന്നില്ല. കുളത്തിൽ ചെരുപ്പ് കണ്ടെത്തിയതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് ശ്രീജയുടെ മൃതദേഹം കണ്ടെത്തിയത്. 

ചിതറ പോലീസും കടയ്ക്കൽ ഫയർ ഫോഴ്‌സും സ്‌തലത്തെത്തി മൃതദേഹം പുറത്തെടുത്ത് കടയ്ക്കൽ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റ്മോർട്ടത്തിന് ശേഷം നാളെ മൃതദേഹം സംസ്കരിക്കും.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !