Caught in Action എന്ന ചാനലിലെ വീഡിയോ വിദേശത്തു ജീവിയ്ക്കുന്ന കുടുംബത്തിലെ ഭാര്യ ഭർത്താക്കന്മാരെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്യും.
നമ്മുടെ രാജ്യത്തുനിന്നും കുടിയേറുമ്പോൾ മിക്കവാറും എല്ലാവരും അനുഭവിക്കുന്ന മുഖ്യധാര പ്രശ്നമാണ് "വണ്ടി ഓടിയ്ക്കൽ". മുൻപ് സ്ത്രീകൾ വാഹനം ഓടിയ്ക്കുന്നത് വലിയ രീതിയിൽ ഇല്ലായിരുന്നു. കേരളത്തിലും ഇന്ത്യയിലും ടാക്സി, ബസ്സ് തുടങ്ങിയ പൊതുസേവനങ്ങളിൽ ആണ് കൂടുതലും സ്ത്രീകൾ യാത്ര ചെയ്‌തിരുന്നത്. അവർ വണ്ടി ഓടിയ്ക്കുന്നതിനെ കുറിച്ച് ശ്രമിച്ചിരുന്നിരിക്കാം പക്ഷെ മാനുവൽ വാഹനങ്ങൾ മിക്കവർക്കും ബുദ്ധിമുട്ടുണ്ടാക്കി. എന്നിരുന്നാലും ഇപ്പോൾ ഇറങ്ങുന്ന ഓട്ടോമാറ്റിക് വാഹനങ്ങളും പുതു തലമുറയും സ്ത്രീകളുടെ വാഹന കൈകാര്യങ്ങൾക്ക് പുതിയ മാനം നൽകുന്നു.
ഇപ്പോൾ സോഷ്യൽ മീഡിയയിൽ ന്യൂസിലാൻഡ് എന്ന രാജ്യത്തു എത്തിയ കുടുംബത്തിലെ ഭർത്താവിനെ 140 കിലോമീറ്റർ സ്പീഡിൽ പിടിയ്ക്കപ്പെട്ടപ്പോൾ പോലീസ് ചോദ്യം ചെയ്‌തതും ഭർത്താവ് എങ്ങനെയെങ്കിലും പെനാലിറ്റി ഒഴിവാക്കാൻ ശ്രമിയ്ക്കുന്നതും ഇതിവൃത്തമാകുന്നു.
നിങ്ങൾക്ക് ഇനി കാർ ഓടിയ്ക്കാൻ കഴിയില്ല, നിങ്ങളുടെ ലൈസൻസ് ഓട്ടോമാറ്റിക്കൽ ആയി സസ്‌പെൻഡ് ചെയ്യപ്പെടുമെന്നും ഭാര്യ കാർ ഓടിക്കേണ്ടി വരുമെന്ന് പോലീസ് ഡ്രൈവറോട് പറയുന്നു. എന്നാൽ ഭാര്യയ്ക്ക് ഡ്രൈവിംഗ് അറിയാമെങ്കിലും അവൾ ഈ ഹൈവേ റോഡിൽ കാർ ഓടിയ്ക്കാൻ സേഫ് അല്ല അത് ഞങ്ങൾക്കും സേഫ് അല്ലെന്നു ഭർത്താവ് പറയുന്നു. കൂടാതെ അദ്ദേഹത്തിന്റെ പെനാലിറ്റി, ഭാര്യയുടെ ലൈസെൻസിലേയ്ക്ക് മാറ്റമോ എന്നും ഭർത്താവു പോലീസിനോട് ചോദിയ്ക്കുന്നു.
പോലീസ് പറയുന്നു, ഭാര്യയ്ക്ക് ലൈസൻസ് ഉണ്ട് ന്യൂസിലാൻഡിൽ, കാർ ഓടിയ്ക്കാൻ അതിനാൽ അവളെ ഡ്രൈവിംഗ് സീറ്റിൽ ഇരുത്തൂ .. എന്നാണ് .. അത്രയ്ക്ക് പേടിയാണേൽ പോലീസ് കാർ മുൻപിലും ഭാര്യ പുറകിലും ഡ്രൈവ് ചെയ്യട്ടെ.. ഞങ്ങൾ ഡ്രൈവിംഗ് നോക്കാം .. നിങ്ങൾ അവളെ അനുവദിക്കാത്തത് ആണ് കാരണമെന്നും പോലീസ് പറഞ്ഞു. പോലീസ് ഉദ്യോഗസ്‌ഥൻ പറയുന്നത് ഭർത്താവിന് അനുസരിക്കാൻ മാത്രമാണ് സാധിച്ചത്. തുടർന്ന് വളരെ സ്മാർട്ട് ആയി ഭാര്യ ഡ്രൈവ് ചെയ്യുകയും ഭാര്യയ്ക്ക് തന്റെ ഡ്രൈവിംഗ് കഴിവ് പ്രകടിപ്പിക്കാൻ അവസരം ലഭിയ്ക്കുകയും ചെയ്‌തു. ഇതുപോലാണ് മിക്ക പ്രവാസികളും ഭാര്യ ഓടിച്ചാൽ പേടിയാണ് .. അവർക്ക് ഒരു പാഠമാണിത്..
സുരക്ഷയും നീതിയും ഉറപ്പാക്കാൻ കമ്മ്യൂണിറ്റിയുമായി ഇടപഴകുകയും അറസ്റ്റുകൾക്ക് പിന്നിലെ യഥാർത്ഥ കഥകൾ പങ്കുവെക്കുകയും നഗരങ്ങളും തെരുവുകളും സുരക്ഷിതമായി നിലനിർത്താൻ പ്രവർത്തിക്കുകയും ചെയ്യുന്നുവെന്ന് Caught in Action എന്ന റീൽ ചാനൽ അവകാശപ്പെടുന്നു. ബോർഡർ പട്രോൾ, മോട്ടോർവേ പട്രോൾ, ഹൈവേ കോപ്‌സ്, റിക്രൂട്ട്‌സ് എന്നിവയും അതിലേറെയും പോലുള്ള ഷോകൾ ഫീച്ചർ എല്ലാവർക്കും കാണാൻ പാകത്തിന് ക്ലിപ്പുകൾ ആയി ഇവർ ആഴ്ചതോറും അപ്‌ലോഡ് ചെയ്യുന്നു!
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.