സന്നിധാനം; ശബരിമലയിൽ എത്തുന്ന എല്ലാ അയ്യപ്പഭക്തർക്കും ഭക്ഷണം നൽകുന്നതിൽ വിട്ടുവീഴ്ചയില്ലാത്ത നിലപാടുമായി മുന്നോട്ട് പോവുകയാണ് ദേവസ്വം ബോർഡ്.
സന്നിധാനത്തെ അന്നദാന മണ്ഡപത്തിൻ്റെ പ്രവർത്തനങ്ങൾ രാവിലെ ആറുമണി മുതൽ ആരംഭിക്കുന്നു. 11 വരെ പ്രഭാത ഭക്ഷണം ലഭിക്കും.ഉച്ചയ്ക്ക് 12 മുതൽ 3:30 വരെ ഉച്ചഭക്ഷണം. പുലാവും കറികളുമാണ് ഉച്ചഭക്ഷണം.രാത്രി 6:30 മുതൽ ഭക്തരുടെ തിരക്ക് അവസാനിക്കുന്നത് വരെ അത്താഴവും നൽകുന്നുണ്ട്. ഒരേ സമയം 1000 പേർക്ക് ഭക്ഷണം കഴിക്കാവുന്ന തരത്തിലാണ് ഊട്ടുപുര ഒരുക്കിയിട്ടുള്ളത്.
ഭക്തജനതിരക്ക് കൂടുന്നതനുസരിച്ച് 2500 പേരെ ഉൾക്കൊള്ളാവുന്ന വിധത്തിൽ ക്രമീകരിക്കാൻ കഴിയും. ഭക്ഷണ അവശിഷ്ടങ്ങൾ അതത് സമയത്ത് തന്നെ പവിത്രം ശബരിമലയുടെ വോളൻറിയർമാർ ഇൻസിനറേറ്ററിൽ എത്തിക്കുന്നുണ്ട്. 50 സ്ഥിരം സ്റ്റാഫുകളും 200 ദിവസവേതനക്കാരും ചേർന്നാണ് ശബരിമലയിൽ എത്തുന്ന ഭക്തർക്ക് ഭക്ഷണം സാധ്യത.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.