നെയ്യാറ്റിൻകര:ഏഴായിരത്തഞ്ഞൂറിലേറെ കലാപ്രതിഭകൾ മാറ്റുരയ്ക്കുന്ന ജില്ലാ സ്‌കൂൾ കലോത്സവത്തിന് ഇന്ന് നെയ്യാറ്റിൻ കരയിൽ തുടക്കമായി.
രാവിലെ പത്തിന് രചനാ മത്സരങ്ങൾ ആരംഭിച്ചു.. നാല് മണിയോടെ കലോത്സവത്തിന് തിരി തെളിഞ്ഞു.തുടർന്ന് ആദ്യദിനം 13ന് വേദികളിലായി കലോത്സവത്തിന് തുടക്കം കുറിച്ചു. ഇന്ന് രാവിലെ ഒമ്പത് മുതൽ രജിസ്ട്രേഷൻ പ്രധാന വേദിയായ നെയ്യാറ്റി കര ബോയ്സ് ഹയർ സെക്കൻഡറി സ്‌കൂളിൽ ആരംഭിച്ചു.
രാവിലെ 10-ന് നെയ്യാറ്റിൻ കര ബോയ്സ് സ്‌കൂളിലെ 30 മുറികളിലായി രചനാ മത്സരങ്ങൾ അരങ്ങേറി. രചനാ മത്സരങ്ങൾ മൂന്നു വരെ തുടർന്നു. രാവിലെ 11-ന് നെയ്യാറ്റിൻകര നഗരസഭാ മൈതാനിയിൽ ബാൻഡ് മേളം മത്സരം നടന്നു.കൂടാതെ 3-ന് ഡി.ഡി.ഐ. സുബിൻ പോൾ കലോത്സ വത്തിന് കൊടിയേറ്റി.
നാലിന് കലോത്സവം മന്ത്രി ജി.ആർ.അനിൽ ഉദ്ഘാടനം ചെയ്തു. കെ.ആൻസലൻഎം.എൽ.എ. അധ്യക്ഷതവഹിച്ചു. ജില്ലയിലെ 12 ഉപജില്ലകളി ൽ നിന്നായി ഏഴായിരത്ത ഞ്ഞൂറോളം കലാപ്രതിഭകളാണ് 254-ഇതിൽ മത്സരിക്കുന്നത്. 26 മുതൽ 28 വരെ തീയതികളിൽ 16 വേദികളിലും മത്സരങ്ങൾ അരങ്ങേറും. 29-ന് 3-ന് സമാപന സമ്മേളനവും സമ്മാന ദാനവും നടക്കും.
നെയ്യാറ്റിൻകരഗേൾസ് ഹയർ സെക്കൻഡറി സ്‌കൂളിലാണ് ഊട്ടുപുര ഒരുക്കിയിരിക്കുന്നത്. ഊട്ടുപുരയുടെ പാലു കാച്ചൽ നഗരസഭാ പി.കെ.രാജ മോഹനൻ നിർവഹിച്ചു. നഗരസഭ സ്ഥിരം സമിതി അധ്യക്ഷന്മാരായ ഡോ.എം.എ.സാദത്ത്, ജെ.ജോസ് ഫ്രാങ്ക്‌ളിൻ, ഫുഡ് കമ്മിറ്റി കൺവീനർ സി.ആർ.ആത്മകുമാർ, എൻ.രാജ്മോഹൻ, എ.ആർ.ഷമീം, നെയ്യാറ്റി എൻകര പ്രിൻസ്, അംബില എൽ, അവിനാശ്, എസ്. അശോക്, അലോഷ്യസ്, വിജിൽ, പ്രസാദ് എന്നിവർ പങ്കെടുത്തു.
കലോത്സവത്തിൻ്റെ അരങ്ങുണർത്താനായി ദൃശ്യവിസ്മയവുമായി സംഘാടകർ.ഇരുന്നൂറോളം കലാപ്രതിഭകളാണ് ദൃശ്യവിസ്മയത്തിൽ അണിനിരക്കുന്നത്. കാട്ടാക്കട, പാറശ്ശാല, നെയ്യാറ്റിൻകര, ബാലരാ മപുരം ഉപജില്ലകളിലെ ഏഴ് സ്‌കൂളുകളിലെ കലാപ്രതിഭകളാണ് ദൃശ്യവിസ്മയമൊരുക്കുന്നത്. കലോ ത്സവ ഉദ്ഘാടനത്തിന് മുൻപായി പ്രധാന വേദിയിലാണ് ദൃശ്യവിസ്മയം പ്രതിഭകൾ തീർക്കുന്നത്.
നിർത്തിവെച്ചിരുന്ന ഓവറോൾ കിരീടം ഈ കലോത്സവത്തിൽ മടങ്ങിയെത്തുന്നു. യു.പി., എച്ച്.എസ്.എസ്., എച്ച്.എസ്.എസ്., അറബിക്, സംസ്‌കൃതം വിഭാഗങ്ങളിലാകെ കൂടുതൽ പോയിൻ്റ് കരസ്ഥമാക്കുന്ന ഉപജില്ലയ്ക്കാണ് ഓവറോൾ കിരീടം.നിലവിൽ ഓരോ വിഭാഗത്തിലും കൂടുതൽ പോയിൻ്റ് കരസ്ഥമാക്കുന്ന ഉപജില്ലകൾക്ക് ട്രോഫി നൽകുന്നതായിരുന്നു അത്. ഓവറോൾ കിരീടത്തിന് പുറമെ കൂടുതൽ പോയിൻ്റ് നേടുന്ന സ്‌കൂളുകൾക്കും ഓവറോൾ കിരീടമുണ്ടാ കും. വ്യക്തിഗത, ഗ്രൂപ്പ് ഇനങ്ങളിൽ 351 ട്രോഫികളാണ് വിജയികളെ കാത്തിരിക്കുന്നത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.