നെടുമങ്ങാട് :പൊലീസുകാരെ ആക്രമിച്ച ഗുണ്ട സംഘത്തിലെ 12പേരെ നെടുമങ്ങാട് പോലീസ് അറസ്റ്റ് ചെയ്തു.
കരിപ്പൂർ ഖാദി ബോർഡിന് സമീപം മൊട്ടൽമൂട് കുഴിവിള വീട്ടിൽ സ്റ്റാമ്പർ എന്ന് വിളിക്കുന്ന അനീഷ്(30),നെടുമങ്ങാട് അരശുപറമ്പ് കിഴക്കുംകര വീട്ടിൽ രാഹുൽ രാജൻ(30) ,കരിപ്പൂർ വാണ്ട മുടിപ്പുര സദനൂർ 73, പുളിമൂട്ടിൽ വീട്ടിൽ രാഹുൽ രാജ്(20), മൂത്താംകോണം തടത്തരികത്തു പുത്തൻവീട്ടിൽ രഞ്ജിത്ത്(30) ,നെറ്റിറച്ചിറ പന്തടിവിള വീട്ടിൽ സജീവ്(29),പാങ്ങോട് കൊച്ചാലും ജങ്കാലമൂട് കാഞ്ചിഗനട സാന്ദ്ര ഭവനത്തിൽ സജി(24), വിഷ്ണു(24) വെള്ളനാട് കൂവക്കുടി കൃഷ്ണ ഭവനിൽ ജി28. ,ഞായറാഴ്ച രാത്രി 11.30ന് ആയിരുന്നു സംഭവം.
കുപ്രസിദ്ധ ഗുണ്ട സ്റ്റാമ്പർ അനീഷിൻ്റെ മകൻ്റെ ജന്മദിനാഘോഷത്തിന് ഒത്തുകൂടിയ ഗുണ്ടാസംഘമാണ് പോലീസിനെ ആക്രമിച്ചത്. എന്നാൽ, തിങ്കളാഴ്ച നടത്താനിരുന്ന ആഘോഷം ഞായറാഴ്ച തന്നെ നടത്തി. മുക്കോലക്കലിലെ സഹോദരിയുടെ വീട്ടിൽ ഗുണ്ടകൾ എത്തിയെന്ന വിവരമറിഞ്ഞ് പോലീസിനെ ഗുണ്ടകൾ കൂട്ടമായി ആക്രമിച്ചു.
നെടുമങ്ങാട് എസ്ഐ ഉൾപ്പെട്ട ആറ് പോലീസുകാർക്ക് പരിക്കേറ്റു.എട്ട് ഗുണ്ട പോലീസ് സാഹസികമായി പിടികൂടി. 12 പേർ ഓടിരക്ഷപ്പെട്ടിരുന്നു.രക്ഷപ്പെട്ടവരിൽ നാലുപേരെ പിന്നീട് പിടികൂടുകയായിരുന്നു. ഇനിയും എട്ടുപേർ പിടിയിലാകാനുണ്ട്. അവർക്കായി പോലീസ് തെരച്ചിൽ നടത്തുന്നു. കാപ്പാകേസിൽ ഉൾപ്പെട്ട സ്റ്റാമ്പർ അനീഷ് ഉൾപ്പെടുന്നതാണ് 12 പേർ.
നെടുമങ്ങാട് സി.ഐ. രാജേഷ്, എസ്.ഐമാരായ ഓസ്റ്റിൻ, സന്തോഷ്കുമാർ എന്നിവരുൾപ്പെടെ ആറുപേർക്കാണ് പരിക്കേറ്റത്. ഇവരെ നെടുമങ്ങാട് ജില്ലാ ആശുപത്രിയിൽ ചികിത്സതേടിയിരുന്നു. പ്രതികളെല്ലാം ജില്ലയിലെ വിവിധ സ്റ്റേഷനുകളിൽ നിരവധി കേസുകളിൽ പ്രതികളാണ്
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.