തിരുവല്ല: പായിപ്പാട് അതിഥി തൊഴിലാളികൾക്കുള്ള മെഡിക്കൽ ക്യാമ്പ് നടന്നു.
തിരുവല്ല കുറ്റപ്പുഴ ബിലിവേഴ്‌സ് ചർച്ച് മെഡിക്കൽ കോളേജ് കമ്യൂണിറ്റി മെഡിസിൻ വിഭാഗത്തിൻ്റെ ആഭിമുഖ്യത്തിൽ മെഡിക്കൽ കോളേജിലെ കമ്യൂണിറ്റി മെഡിസിൻ ആൻ്റ് റിഹാബിലേഷൻ ഡിപ്പാർട്ട്‌മെൻ്റ് ഡിപ്പാർട്ട്‌മെൻ്റ് സഹകരണത്തോടെ കോട്ടയം ഗ്രാമപ്പഞ്ചായത്തിലെ അതിഥി തൊഴിലാളികളുടെ താമസ സങ്കേതത്തിൽ പ്രത്യേക മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു.
2024 നവംബർ 24 ശനിയാഴ്ച നടന്ന ക്യാമ്പിൻ്റെ ഉദ്ഘാടനം പായിപ്പാട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ മോഹനൻ ഉദ്ഘാടനം ചെയ്തു.ഗ്രാമപഞ്ചായത്ത് അംഗം കരുണാകരൻ, തിരുവല്ല മുൻസിപ്പൽ കൗൺസിലർ മുബാഷ്, നിസാമുദ്ദീൻ, അൻസാരി, ദലാൽ സിങ് എന്നിവർ പ്രസംഗിച്ചു.
ഹൈപ്പർ ടെൻഷൻ, ഡയബറ്റിസ്, നേത്ര, ദന്ത, ത്വക്, മാനിസീകാരോഗ്യം എന്നിങ്ങനെ വിവിധ രോഗങ്ങളുടെ നിർണ്ണയവും ചികിത്സയും നടന്ന ക്യാമ്പിനോടനുബന്ധിച്ച് "ഹോപ് ഫോർ ബ്ലാങ്കറ്റ്" എന്ന ജീവകാരുണ്യ പ്രസ്ഥാനത്തിൻ്റെ വകയായി അതിഥി തൊഴിലാളികൾക്കായി വസ്ത്ര വിതരണവും നടന്നു.
നൂറ്റിയൻപതോളം അതിഥി തൊഴിലാളികൾ പങ്കെടുത്ത ക്യാമ്പിനും അനുബന്ധ പ്രവർത്തനങ്ങൾക്കും ഷാലിയറ്റ് റോസ് സെബാസ്റ്റ്യൻ,ദീപക് വർഗീസ്, അനൂപ് ഇവാൻ ബഞ്ചമിൻ,സംഗീത മെറിൻ വർഗീസ്,തോമസ് മാത്യു,അനിതാ കൃഷ്ണൻ,റിയ മാത്യു തുടങ്ങിയ ഡോക്ടർമാരും അവിര ചാക്കോ, ബിച്ചു പി ബാബു, ഡീക്കൻ സുനിൽ ജി ചാക്കോ, സോളി ജോസഫ്, സോളി ജോസഫ് ഗോകുൽ എസ്, ആശദിയ സുനിൽ മാത്യു, ബിജു മറ്റപ്പള്ളി എന്നിവർ നേതൃത്വം നൽകി
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.