അയർലണ്ട: ഗര്‍ഭഛിദ്രം അനുവദിക്കാത്തതിനെ തുടര്‍ന്ന് ദന്തഡോക്ടര്‍ കൂടിയായ സവിത ഹാലപ്പനവര്‍ മരിക്കാനിടയായതിന് ആരോഗ്യ സിസ്റ്റത്തെയും അന്നത്തെ നിയമസംവിധാനങ്ങളെയും കുറ്റപ്പെടുത്തി എച്ച്.എസ് ഇ അന്വേഷണ സമിതി ചെയര്‍മാന്റെ വെളിപ്പെടുത്തല്‍.
അടുത്തമാസം ഒന്ന്, 10 തീയതികളില്‍ രണ്ടു ഭാഗങ്ങളായി പ്രക്ഷേപണം ചെയ്യുന്ന ആര് ടി ഇ ഡോക്യുമെന്ററിയിലെ അപൂര്‍വ അഭിമുഖത്തിലാണ് ഇക്കാര്യം അന്വേഷണ സമിതി അധ്യക്ഷന്‍ പ്രൊഫ.സബരത്നം അരുള്‍കുമാരന്‍ വെളിപ്പെടുത്തുന്നത്.സവിത ഹാലപ്പനവറിന് ചികില്‍സ നല്കുന്നതില് പ്രധാന വീഴ്ചകള്‍ എച്ച എസ് ഇ കണ്ടെത്തിയിരുന്നു.എന്നിരുന്നാലും പ്രൊഫ.അരുള്‍കുമാരന്‍ ഏതെങ്കിലും വ്യക്തിയെ അഭിമുഖത്തില്‍ കുറ്റപ്പെടുത്തുന്നില്ലെന്നതും ശ്രദ്ധേയമാണ്. ആരോഗ്യസമ്പ്രദായത്തെയും നിയമവ്യവസ്ഥയെയുമാണ് ഇദ്ദേഹം കുറ്റപ്പെടുത്തുന്നത്. 2012 ഒക്ടോബര്‍ 21നാണ് 17 ആഴ്ച ഗര്‍ഭിണിയായിരുന്ന സവിത ഹാലപ്പനവര്‍ ശാരീരികാസ്വാസ്ഥ്യത്തെ തുടര്‍ന്ന് ഗോള്‍വേ യൂണിവേഴ്സിറ്റി ഹോസ്പിറ്റലിലെത്തിയത്.
ഭര്‍ത്താവ് പ്രവീണും ഒപ്പമുണ്ടായിരുന്നു.ഭ്രൂണത്തിന്റെ സങ്കീര്‍ണ്ണതകളാല്‍ പ്രസവം സാധ്യമല്ലെന്നും സ്വാഭാവികമായ വിധിയ്ക്ക് കാത്തിരിക്കാമെന്നും പറഞ്ഞ് ഡോക്ടര്‍മാര്‍ കൈയ്യൊഴിയുകയായിരുന്നു.തുടര്‍ന്നാണ് സവിത മരിച്ചത്. സവിതയുടെ ജീവിതാന്ത്യം വരെയുള്ള ജീവിതനാള്‍ വഴികള്‍ ഡോക്യുമെന്ററിയില്‍ 12 വര്‍ഷങ്ങള്‍ക്ക് മുമ്പുണ്ടായ സവിതയുടെ ദുരന്തം അയര്ലണ്ടിലുണ്ടാക്കിയ പ്രത്യാഘാതങ്ങളും മാറ്റങ്ങളുമാണ് ഡോക്യുമെന്ററി പുറത്തുകൊണ്ടുവരുന്നത്.
ഗോള്‍വേയിലെ ദന്തഡോക്ടറായിരുന്ന കര്‍ണ്ണാടകയിലെ ബല്ഗാമില് നിന്നുള്ള സവിത ഹാലപ്പനവറെ യു.എച്ച്.ജിയില്‍ പ്രവേശിപ്പിച്ച് ഒരാഴ്ചയ്ക്ക് ശേഷമാണ് സെപ്റ്റിക് ഷോക്ക് മൂലം മരിച്ചത്.സവിതാ ഹാലപ്പനവറെ ഗോള്‍വേ യൂണിവേഴ്സിറ്റി ഹോസ്പിറ്റലില്‍ പ്രവേശിപ്പിച്ച ദിവസം മുതലുള്ള സംഭവങ്ങളുടെ ടൈംലൈനും ഇവരുടെ ജീവത്യാഗവും എട്ടാം ഭേദഗതിയിലെത്തിയതുവരെയുള്ള കാര്യങ്ങളും ഡോക്യുമെന്ററി വിവരിക്കുന്നു. ആശുപത്രിയില്‍ സ്ഥിതി വഷളായി ഹാലപ്പനവറിനെ (31) ആശുപത്രിയില്‍ പ്രവേശിപ്പിച്ചതിന് ശേഷം അമ്നിയോട്ടിക് സാകിന്റെ മെംബ്രണ്‍ പൊട്ടിയിരുന്നു. കുഞ്ഞിന്റെ സ്ഥിതി വളരെ മോശമായിരുന്നു.
അതിനാല്‍ അബോര്ഷന് അനിവാര്യമായിരുന്നു.മെംബ്രണ്‍ പൊട്ടിയാല്‍ അമ്മയ്ക്കു അണുബാധയുണ്ടാകാനും മരണത്തിനും സാധ്യതയുണ്ടെന്ന് അരുള്‍കുമാരന്‍ പറഞ്ഞു. 2012 ഒക്ടോബര്‍ 24ന് ഹാലപ്പനവര്‍ അഡ്മിറ്റ് ചെയ്ത് മൂന്ന് ദിവസത്തിന് ശേഷം നടത്തിയ പരിശോധനയുടെ വിവരങ്ങളും ഡോക്യുമെന്ററിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട് .
ഈ ഘട്ടത്തില്‍ സവിതയുടെ അതിജീവന സാധ്യത മങ്ങിയിരുന്നെന്നും പ്രൊഫ. അരുള്‍കുമാരന്‍ പറഞ്ഞു. അബോര്ഷന് മാത്രമായിരുന്നു ഏക പ്രതിവിധി.എന്നിട്ടും ഗര്‍ഭം അലസിപ്പിക്കുന്ന കാര്യത്തില്‍ തീരുമാനമുണ്ടായില്ല.
ശരിയായ വിലയിരുത്തലും നിരീക്ഷണവുമില്ലാതെ പോയി ശരിയായ വിലയിരുത്തലും നിരീക്ഷണവുമില്ലാതെ പോയതാണ് സവിതയുടെ ജീവന് വിനയായതിന്റെ പ്രാഥമിക കാരണമെന്ന് പ്രൊഫ. അരുള്കുമാരന്പറയുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.