കോഴിക്കോട് : കൊച്ചി വൈപ്പിൻ, മുനമ്പം ഭൂമിയുമായി ബന്ധപ്പെട്ട വിഷയത്തിൽ സർക്കാർ അടിയന്തരമായി ഇടപെട്ട് രമ്യമായ പരിഹാരത്തിന് മുൻകൈയെടുക്കണമെന്ന് മുസ്ലീം കോർഡിനേഷൻ കമ്മിറ്റി.
വിഷയം സാമുദായിക സ്പർദയിലേക്ക് പോകാൻ അനുവദിക്കരുതെന്ന് വിവിധ മുസ്ലീം സംഘടനകൾ പങ്കെടുത്ത യോഗത്തിന് ശേഷം മുസ്ലീം ലീഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് സാദിഖലി ഷിഹാബ് തങ്ങൾ പറഞ്ഞു.കേരളത്തിൽ നിലനിൽക്കുന്ന സാമുദായിക സൗഹാർദത്തിന് കോട്ടം തട്ടാതെ ഭൂമിപ്രശ്നത്തിന് സർക്കാർ പരിഹാരം കാണണമെന്ന് സാദിഖലി തങ്ങൾ ആവശ്യപ്പെട്ടു.വിഷയത്തിൽ എത്രയും പെട്ടെന്ന് സർക്കാർ ഇടപെട്ട് രമ്യമായ പരിഹാരം കണ്ടെത്തണമെന്ന് ആവശ്യപ്പെട്ട് യോഗം പ്രമേയം പാസാക്കി. സർക്കാരിന് മാത്രമേ വിഷയത്തിൽ ഇടപെടാൻ കഴിയൂ എന്ന് മുസ്ലീം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പികെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. സർക്കാർ മുൻകൈയെടുത്താൽ സഹകരിക്കാൻ മുസ്ലീം സംഘടനകൾ തയ്യാറാണ്. പല തൽപര കക്ഷികളും വിഷയം ദുരുപയോഗം ചെയ്യുന്നുണ്ട്.
സാമുദായിക സ്പർദ വളർത്താൻ ഇടയാക്കാതെ ഇത്തരം വിഷയങ്ങൾ അടിയന്തരമായി പരിഹരിക്കേണ്ടത് സർക്കാരിൻ്റെ ഉത്തരവാദിത്തമാണ്. കോടതിക്ക് പുറത്തുള്ള ഒത്തുതീർപ്പിനാണെങ്കിലും സർക്കാർ മുൻകൈയെടുക്കട്ടെയെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.ധ്രുവീകരണത്തിനുള്ള അവസരം ഒരുക്കപ്പെടരുതെന്ന നിർബന്ധ ബുദ്ധി മുസ്ലീം സംഘടനകൾക്ക് ഉണ്ടെന്ന് ജമാഅത്ത് ഇസ്‍ലാമി കേരള അമീർ പി മുജീബ് റഹ്മാൻ പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.