തിരുവനന്തപുരം: എഡിഎം നവീൻ ബാബു കൈക്കൂലി വാങ്ങിയതിന് തെളിവില്ലെന്ന് റവന്യൂ വകുപ്പിൻ്റെ റിപ്പോർട്ട്.
നവീൻ ബാബു കൈക്കൂലി വാങ്ങിയതിനും പമ്പിന് അനുമതി വൈകിപ്പിച്ചതിനും തെളിവ് ഇല്ലെന്നും റവന്യു വകുപ്പിൻ്റെ റിപ്പോർട്ടിൽ പറയുന്നു.തെറ്റുപറ്റിയെന്ന് നവീൻ ബാബു കളക്ടറുടെ മൊഴിയും റിപ്പോർട്ടിലുണ്ട്. എന്നാൽ എന്ത് ഉദ്ദേശിച്ചാണ് ഇത് പറഞ്ഞതെന്ന് റിപ്പോർട്ടിൽ പറയുന്നില്ല. ലാൻഡ് റവന്യൂ ജോയിൻ്റ് കമ്മീഷണറുടെ അന്വേഷണ റിപ്പോർട്ട് റവന്യൂ മന്ത്രി രാജൻ മുഖ്യമന്ത്രി പിണറായി വിജയൻ കൈമാറി.
തനിക്ക് മുന്നിൽ വരുന്ന ഫയലുകൾ വൈകിപ്പോയിരുന്ന ആളല്ല നവീൻ ബാബുവെന്ന് റിപ്പോർട്ടിൽ പറയുന്നു. ക്രമവിരുദ്ധമായി നവീൻ ബാബു ഒന്നും ചെയ്തിട്ടില്ല. നവീൻ ബാബു കൈക്കൂലി വാങ്ങിയതിന് തെളിവ് കണ്ടെത്താൻ സാധിച്ചിട്ടില്ലെന്നും റിപ്പോർട്ടിൽ പറയുന്നു.നവീൻ ബാബുവിൻ്റെ യാത്രയയപ്പ് ചടങ്ങുമായി ബന്ധപ്പെട്ട വീഡിയോ മാധ്യമങ്ങൾക്ക് കൈമാറിയത് മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് പി ദിവ്യയാണെന്നും ജോയിൻ്റ് കമ്മീഷണർ തയ്യാറാക്കിയ റിപ്പോർട്ടിൽ പറയുന്നു.
വീഡിയോ പകര്ത്തിയവരില് നിന്ന് ജോയിൻ്റ് കമ്മീഷണര് വിവരങ്ങളും ദൃശ്യങ്ങളുടെ പകര്പ്പും ശേഖരിച്ചിരുന്നു. അന്വേഷണവുമായി ദിവ്യ സഹകരിക്കാത്തതിനാൽ അവരുടെ മൊഴി റിപ്പോർട്ടിൽ രേഖപ്പെടുത്തിയിട്ടില്ല.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.