പത്തനംതിട്ട;മനുഷ്യൻ നടത്തിയ ചൂഷണങ്ങളിൽ ഏറ്റവും മാരകമായ ചൂഷണം പരിസ്ഥിതി ചൂഷണം ആണെന്ന് കേരള ഗവൺമെന്റ് ചീഫ് വിപ്പ് ഡോ എൻ ജയരാജ് പറഞ്ഞു പരിസ്ഥിതി ചൂഷണത്തിന്റെ പ്രത്യാഘാതങ്ങൾ മനിസിലാക്കാൻ കേരളത്തിന് ദൈവം കനിഞ്ഞു നൽകിയ നദികളുടെ ഇന്നത്തെ സ്ഥിതി പരിശോധിച്ചാൽ മാത്രം മതിയെന്നും അദ്ദേഹം പറഞ്ഞു.
കേരള ഹരിത കേരള മിഷൻ വിവിധ പരിസ്ഥിതി സൗഹൃദ മേഖലകളിൽ നടത്തിയ വിലയിരുത്തലുകളിലെല്ലാം എ പ്ളസ് ഗ്രേഡ് മികവ് നേടിയ തുരുത്തിക്കാട് ബിഎഎം കോളേജ് ഹരിത ക്യാമ്പസ് ആയി ഉള്ള പ്രഖ്യാപനം നടത്തികൊണ്ട് പ്രസംഗിക്കുകയായിരുന്നു ഡോ:എൻ ജയരാജ്.
കോളജ് പ്രിൻസിപ്പൽ ഡോ ജി എസ് അനീഷ്കുമാർ അധ്യക്ഷത വഹിച്ച യോഗത്തിൽ ഹരിത കേരള മിഷൻ പത്തനംതിട്ട ജില്ല കോർഡിനേറ്റർ ശ്രീ ജി അനിൽകുമാർ സർട്ടിഫിക്കറ്റ് കൈമാറി,മല്ലപ്പള്ളി ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു ചന്ദ്രമോഹൻ, കല്ലൂപ്പാറ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഗീത ശ്രീകുമാർ,ബ്ളോക്ക് പഞ്ചായത്ത് അംഗങ്ങളായ അംബിളി പ്രസാദ്,ജ്ഞാനമണി മോഹൻ, കല്ലൂപ്പാറ ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ബെൻസി അല്ക്സ്, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ രതീഷ് പീറ്റർ,കെ ബി രാമചന്ദ്രൻ,ഡോ ബിന്ദു എ സി, പാർത്ഥൻ എസ്, ജോസഫ് കുരുവിള,ഡോ റോബി എ ജെ മുതലായവർ പ്രസംഗിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.