പാലക്കാട്: ഇരട്ട വോട്ട് വിവാദത്തിൽ കോൺഗ്രസിൻ്റെയും ബിജെപിയുടെയും വാദങ്ങൾ പൊളിച്ചടുക്കി എൽഡിഎഫ് സ്ഥാനാർത്ഥി ഡോ. പി സരിൻ.
വി ഡി സതീശൻ്റെ ആരോപണങ്ങൾ തള്ളി സരിനും ഭാര്യയും സ്വന്തം ബൂത്തിൽ വോട്ട് രേഖപ്പെടുത്തി. എന്നാൽ ഇരട്ട വോട്ട് ആരോപണം നേരിട്ട ബിജെപി ജില്ലാ പ്രസിഡൻറ് കെഎം ഹരിദാസിന് വോട്ട് രേഖപ്പെടുത്താൻ ആയില്ല. പാലക്കാട് 2700 വ്യാജ വോട്ടുകൾ യുഡിഎഫ് സംഘടിതമായി ചേർത്തുവെന്നായിരുന്നു ഇടതു മുന്നണിയുടെ ആരോപണം. ഇത് തെളിയിക്കുന്ന രേഖകളും എൽഡിഎഫ് നേതാക്കൾ പുറത്തുവിട്ടു. വ്യാജ വോട്ടർമാരെ ബൂത്തുകളിൽ എത്തിക്കാൻ യുഡിഎഫിന് ആയില്ല.
പലയിടത്തും എൽഡിഎഫ് ബൂത്ത് ഏജൻറുമാർക്ക് ചലഞ്ച് ചെയ്യേണ്ട അവസരം പോലും ഉണ്ടായില്ല. എന്നാൽ ആരോപണം മറികടക്കാൻ പ്രതിപക്ഷ നേതാവ് ഉയർത്തിയ വാദമുഖങ്ങളും ശരിക്കും ഭാര്യ സൗമ്യ സരിനും വോട്ട് രേഖപ്പെടുത്തിയതോടെ പൊളിഞ്ഞു. സരിൻ്റെയും ഭാര്യ സൗമ്യയുടെയും വോട്ടുകൾ എന്നായിരുന്നു വിഡി സതീശൻ്റെ ആരോപണം. ഇരുവരും സ്വന്തം ബൂത്തുകളിൽ വോട്ട് രേഖപ്പെടുത്താൻ എത്തി. ഒരു എതിർപ്പും യുഡിഎഫ് ഏജൻസികളും നടത്തിയില്ല. ഇരുവരും വോട്ട് രേഖപ്പെടുത്തുകയും ചെയ്തു.
എന്നാൽ ഇരട്ട വോട്ട് ആരോപണം നേരിട്ട ബിജെപി ജില്ലാ പ്രസിഡൻറ് കെഎം ഹരിദാസിന് വോട്ട് രേഖപ്പെടുത്താൻ ആയില്ല. ബൂത്തിലെത്തിയാൽ എൽഡിഎഫ് ഉദ്യോഗസ്ഥർ തടയുമെന്ന് ബിജെപിക്ക് ഉറപ്പായിരുന്നു. ഇതോടെ കെഎം ഹരിദാസ് പിന്മാറി. ചുരുക്കത്തിൽ ഇരട്ട വോട്ടുകൾ സംബന്ധിച്ച് എൽഡിഎഫ് ഉന്നയിച്ച ആരോപണങ്ങൾ ശരിവെക്കുന്നതായി മാറി എന്നതാണ് വസ്തുത. യുഡിഎഫും ബിജെപിയും വ്യാജമായി ചേർത്ത വോട്ടുകൾ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.