കോഴിക്കോട്: സന്തോഷ് ട്രോഫി ഫുട്ബോളിലെ പ്രാഥമിക മത്സരത്തിൽ കേരളത്തിന് വിജയത്തുടക്കം.
റെയിൽവേസിനെ എതിരില്ലാത്ത ഒരു ഗോളിന് തോൽപ്പിച്ചു. കോഴിക്കോട് കോർപ്പറേഷനിൽ നടന്ന മത്സരത്തിൽ ഏകപക്ഷീയമായ ഒരു ഗോളിനാണ് (1-0) കേരളം വിജയിച്ചത്. തിരിച്ചടി നൽകാനുള്ള റെയിൽവേസിന്റെ ശ്രമങ്ങൾ പരാജയപ്പെട്ടതോടെ കേരളത്തിന് മറുപടിയില്ലാത്ത ഒരു ഗോളിൻ്റെ ജയമുണ്ടായി. ഇടതുവിങ്ങിലൂടെയായിരുന്നു കേരളത്തിൻ്റെ മുന്നേറ്റങ്ങൾ.
ഗനി അഹമ്മദ്, ഷിജിൻ കേരളത്തിൻ്റെ മുന്നേറ്റങ്ങൾക്ക് ചുക്കാൻ. കിട്ടിയ അവസരങ്ങളിൽ റെയിൽവെസും മികച്ച കൌണ്ടർ ആറ്റക്കുകൾ നടത്തി. 39-ാം മിനിറ്റിൽറെയിൽവേസിൻ്റെ മുന്നേറ്റം ശ്രമകരമായാണ് ഡിഫൻഡർ മനോജ് പ്രതിരോധിച്ചത്. പിന്നാലെ ആദ്യപകുതി അവസാനിച്ചു.
ഗോള് രഹിതമായ ആദ്യപകുതിക്ക് ശേഷം ഗോള് കണ്ടെത്താനായി റെയില് വേസ് മുന്നേറ്റങ്ങള് ശക്തമാക്കി. 64-ാം മിനിറ്റിൽറെയിൽവേസ് താരത്തിൻ്റെ ഷോട്ട് ഗോളിനടുത്തെത്തി. ഗോൾകീപ്പർ ഹജ്മൽ പന്ത് തടയാൻ ശ്രമിച്ചെങ്കിലും പന്ത് ഗോൾ വരയ്ക്കടുത്തെത്തി.
പിന്നാലെ ഉഗ്രൻ ഗോൾ ലൈൻ സേവിലൂടെ മനോജ് ഒരിക്കൽ കൂടി കേരളത്തെ രക്ഷിച്ചു. പ്രതീക്ഷ നൽകുന്ന വിജയമെന്ന് കേരള പരിശീലകൻ ബിബി തോമസ് 24 നോട് പറഞ്ഞു. വെള്ളിയാഴ്ച രണ്ടാം ഘട്ടത്തിൽ കേരളം ലക്ഷദ്വീപിനെ നേരിടും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.