ആര്ത്തവക്രമക്കേടുകള് പലപ്പോഴും സ്ത്രീകളുടെ നിത്യജീവിതം ദുരിതത്തിലാക്കാറുണ്ട്.
കൃത്യമായ തീയ്യതികളിലല്ല ആര്ത്തവമുണ്ടാകുന്നത് എങ്കില് അത് ജീവിതത്തിലെ വിവിധ കാര്യങ്ങളെ പ്രതികൂലമായി ബാധിക്കും. ജോലി, യാത്രകൾ, മറ്റ് പ്രവർത്തനങ്ങൾ എല്ലാം ഇതുമൂലം ബാധിക്കാം. അതിനാല്\u200d ആര്\u200dത്തവം കൃത്യമാക്കാൻ ജീവിതരീതികളെല്ലാം മെച്ചപ്പെടുത്തുന്നത് നല്ലതാണ്. എള്ള് കഴിക്കുന്നത് പിരീഡ്സ് കൃത്യസമയത്ത് ആകുമെന്ന് നിങ്ങളെവരും കേട്ടിരിക്കാം.
എള്ള് മാത്രമല്ല ഇങ്ങനെ കഴിക്കാവുന്ന പല വിഭവങ്ങളുമുണ്ട്. പപ്പായ, മാതളം, വൈറ്റമിൻ സി ഉയർന്ന അളവിൽ അടങ്ങിയിട്ടുള്ള പഴങ്ങളും മറ്റ് ഭക്ഷണങ്ങളുമെല്ലാം കഴിക്കാവുന്നതാണ്. എള്ളും ഇക്കൂട്ടത്തിലുൾപ്പെടുന്ന വിഭവം തന്നെയാണ്. പിരീഡ്സ് പ്രതീക്ഷിക്കുന്ന തീയ്യതിയുടെ പതിനഞ്ച് ദിവസം മുമ്പ് മുതലാണ് എള്ള് കഴിച്ചുതുടങ്ങേണ്ടത്. ദിവസവും അൽപം എള്ള് കഴിക്കുകയാണ് വേണ്ടത്.
എന്നാലിത് അളവിലും ശ്രദ്ധിക്കണം. കാരണം എല്ലാ അകത്തും ഈ താപനില വല്ലാതെ ഉയരുകയും. അത് ആരോഗ്യത്തെ ദോഷകരമായി ബാധിക്കുകയും ചെയ്യാം. ഇനി, എള്ള് എങ്ങിനെ ഡയറ്റിൽ ഉൾപ്പെടുത്താം.. ദിവസത്തിൽ രണ്ട് നേരമായി ഓരോ ടീസ്പൂൺ വീതം എള്ള് ചൂടുവെള്ളത്തോടൊപ്പം കഴിക്കാം.
അല്ലെങ്കിൽ എള്ള് കാര്യമായി അടങ്ങിയ വിഭവങ്ങൾ കഴിക്കാം. എള്ളുണ്ട അതുപോലെ നമ്മള് തയ്യാറാക്കുന്ന ഡിസോര് ട്ടുകള് , സ്മൂത്തികള് , സലാഡുകള് , എന്നിവയിലെല്ലാം എള്ള് ചേര് ത്ത് കഴിക്കാവുന്നതാണ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.