തൃശൂർ: ഉപതെരഞ്ഞെടുപ്പ് നടക്കുന്ന ചേലക്കരയിൽ വർഗീയച്ചുവയുളള ലഘുലേഖ ബിജെപിയുമായി.
രാഷ്ട്രീയ ഇസ്‌ലാമിനെതിരായ ബിജെപിക്ക് വോട്ട് ചെയ്യണമെന്ന ആഹ്വാനമാണ് പ്രചാരണം. തൃശൂർ ന്യൂനപക്ഷ മോർച്ചയുടെ പേരിലാണു ലഘുലേഖ പുറത്തിറക്കിയിരിക്കുന്നത്. 'കേരള ക്രൈസ്തവർ യാഥാർത്ഥ്യം തിരിച്ചറിയാൻ വൈകരുത്' എന്ന തലക്കെട്ടിലാണ് ലഘുലേഖ പ്രചരിക്കുന്നത്. മണ്ഡലത്തിലെ ക്രിസ്ത്യൻ വീടുകളിലാണ് ഇതു വിതരണം ചെയ്യുന്നതെന്നാണു വിവരം.
ക്രൈസ്തവരുടെ രാഷ്ട്രീയ അടിമത്വം ഉപേക്ഷിക്കണമെന്നും രാഷ്ട്രീയ ഇസ്‌ലാമിൻ്റെ വളർച്ച ക്രൈസ്തവർക്ക് ദോഷം ചെയ്യുമെന്നും ലഘുലേഖയിൽ പറയുന്നു. ഇടത്-വലത് മുന്നണികൾ ഇസ്‌ലാമിക പക്ഷത്തേക്ക് ചാഞ്ഞെന്നും ഇതിൽ പറയുന്നു. ചേലക്കര മണ്ഡലത്തിൻ്റെ ഭാഗമായ കാളിയാർ റോഡ് ചർച്ച് ഇടവകയിലുള്ള വീടുകളിലാണ് ലഘുലേഖ വിതരണം ചെയ്തത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.