മഹാരാഷ്ട്ര: എൻസിപി നേതാവും മുൻ മഹാരാഷ്ട്ര മന്ത്രിയുമായ ബാബ സിദ്ദീഖിയുടെ വധത്തിൽ മുഖ്യപ്രതി അറസ്റ്റിൽ.
ഉത്തർപ്രദേശിൽ നിന്ന് മുംബൈ പൊലീസ് പിടികൂടിയത് ശിവകുമാർ ഗൗതമിനെയാണ്. പ്രതിയെ സഹായിച്ച നാലുപേർ കൂടി ഉണ്ടായിരുന്നു. നേപ്പാളിലേക്കു കടക്കാൻ ശ്രമിക്കുകയായിരുന്നു ശിവകുമാർ. യുപിയിലെ ബഹ്‌റായിച്ചിൽനിന്നാണ് മുംബൈ-ഉത്തർപ്രദേശ് പൊലീസ് സംയുക്തമായി നടത്തിയ ഓപ്പറേഷനിൽ ശിവകുമാറിനെ വലയിലാക്കിയത്.
ഇയാൾക്ക് താമസ സൗകര്യമൊരുക്കിയ അനുരാഗ് കശ്യപ്, ഗ്യാൻപ്രകാശ് തൃപാഠി, ആകാശ് ശ്രീവാസ്തവ, അഖിലേഷേന്ദ്ര പ്രതാപ് സിങ് എന്നിവർ പിടിയിലായി. ശിവകുമാർ ആണ് ബാബ സിദ്ദീഖിക്കുനേരെ വെടിവച്ചതെന്നാണ് പൊലീസ് നൽകുന്ന വിവരം. ലോറൻസ് ബിഷ്‌ണോയ് അധോലോക സംഘവുമായി ബന്ധമുണ്ട് ഇയാൾക്ക്.
ഇയാൾ മുഖേനെയായിരുന്നു എൻസിപി നേതാവിനെ വധിക്കാനുള്ള വിവരങ്ങളെല്ലാം സംഘം കൈമാറിയിരുന്നത്. കഴിഞ്ഞ ഒക്ടോബർ 12നാണ് മുംബൈയിലെ ബാന്ദ്രയിൽ ബാബ സിദ്ദീഖി കൊല്ലപ്പെട്ടത്. മൂന്ന് തോക്കുധാരികൾ ചേർന്നാണ് അദ്ദേഹത്തെ ആക്രമിക്കുകയും നിറയൊഴിക്കുകയും ചെയ്തത്. സംഭവത്തിൽ ഇതുവരെ 20 പേർ ഉണ്ട്
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.