കൊച്ചി: എറണാകുളം വിദ്യാഭ്യാസ ജില്ലയിലെ സ്‌കൂളുകൾക്ക് നാളെ(തിങ്കളാഴ്ച,നവംബർ11) അവധി.
സംസ്ഥാന സ്‌കൂൾ കായിക മേളയുടെ സമാപനം കണക്കിലെടുത്താണ് സ്‌കൂളുകൾക്ക് അവധി പ്രഖ്യാപിച്ചിരിക്കുന്നത്. എറണാകുളം വിദ്യാഭ്യാസ ജില്ലയിലെ കേരള സിലബസ് പ്രകാരമുള്ള സ്‌കൂളുകൾക്ക് മാത്രമാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്. പ്രീ പ്രൈമറി മുതൽ ഹയർ സെക്കണ്ടറി വരെയുള്ള എല്ലാ വിദ്യാലയങ്ങൾക്കും അവധി ബാധകമായിരിക്കും.
നേരത്തെ എറണാകുളം ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ അവധി എന്ന തരത്തിൽ സോഷ്യൽ മീഡിയയിൽ പ്രചരണം ഉണ്ടായിരുന്നു. എന്നാൽ ഇക്കാര്യം തള്ളി ജില്ലാ കളക്ടർ തന്നെ രംഗത്തെത്തിയിരുന്നു. എറണാകുളം വിദ്യാഭ്യാസ ജില്ലയിലെ കേരള സിലബസ് പ്രകാരം പ്രവർത്തിക്കുന്ന സ്‌കൂളുകളുടെ അവധിയാണ് എറണാകുളം ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി എന്ന തരത്തിലാണ് പ്രചരിപ്പിച്ചത്.
നാളെയാണ് കായികമേളയുടെ സമാപനം. സമാപന സമ്മേളനം നാല് മണിക്ക് മഹാരാജാസ് കോളേജ് ഗ്രൗണ്ടിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു. സമാപനച്ചടങ്ങിൽ ഇന്ത്യൻ ഫുട്ബോൾ ടീം മുൻ ക്യാപ്റ്റൻ ഐ എം വിജയൻ, നടൻ വിനായകൻ വിശിഷ്ടാതിഥികളാകുന്നത്. ലോകകായികമേളയുടെ ചരിത്രത്തിലാദ്യമായി സ്കൂൾ വിദ്യാർത്ഥികൾക്ക് വേണ്ടി ഒളിമ്പിക്‌സ് മാതൃകയിൽ സംഘടിപ്പിച്ച കായികമേള ഇത്തവണത്തേത്.
ഇത്തവണ ചീഫ് മിനിസ്റ്റേഴ്സ് എവർറോളിങ് ട്രോഫിയും ഏർപ്പെടുത്തിയിട്ടുണ്ട്. സവിശേഷ പരിഗണന അർഹിക്കുന്ന കായിക താരങ്ങൾക്കായി നടത്തിയ ഇൻക്ലൂസീവ് സ്‌പോർട്‌സ്, ഗൾഫ് മേഖലയിലെ കുട്ടികളുടെ പങ്കാളിത്തം എന്നിവ ഇത്തവണത്തെ കായികമേളയുടെ സവിശേഷതകളിൽ ചിലതായിരുന്നു. സമാപന സമ്മേളനത്തിൽ എറണാകുളം ജില്ലയിലെ വിവിധ സ്‌കൂളുകളിലെ കുട്ടികൾ പങ്കെടുക്കുന്ന കലാവിരുന്നും അത്ലറ്റിക് പരേഡും ഉണ്ടായിരിക്കും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.