കാട്ടാക്കട: നെയ്യാർ ഡാമിനോട് ചേർന്ന് പാലത്തിനു സമീപം വെച്ച് അയ്യപ്പന്മാർ സഞ്ചരിച്ച വാഹനത്തിന് നേരെ ആക്രമണം.
എട്ടുപേർ അടങ്ങുന്ന അയ്യപ്പഭക്തരും നാലു വയസ്സുള്ള ഒരു കന്നി അയ്യപ്പനും അടങ്ങുന്ന വാഹനത്തിനു നേരെയാണ് ആക്രമണം നടന്നത്. സംഭവസ്ഥലത്തിന് 300 മീറ്റർ അകലെയാണ് നെയ്യാർ ഡാം പോലീസ് സ്റ്റേഷൻ. അക്രമവിവരം അറിഞ്ഞു പോലീസ് സ്ഥലത്ത് എത്തിയെങ്കിലും പോലീസിനെ ആക്രമിക്കുകയായിരുന്നു.
സംഭവത്തിൽ പ്രതികളായ അഖിൽ രാജ് 32 ,ഷാരോൺ ബാബു 22 ,അനന്തു 20 ,ശിവലാൽ 23,അഖിൽ കൃഷ്ണൻ 20 എന്നിവരെ നെയ്യാർഡാം എസ് ഐ ശ്രീകുമാരൻ നായരുടെ സംഘം പിടികൂടി റിമാൻഡ് ചെയ്തു.
സംഘത്തിലെ തലവനെ തുണ്ട്നട എന്ന സ്ഥലത്തെ വീട്ടിൽ നിന്നും പിടികൂടിയത്. അടിയിൽ ഇന്നോവ വാഹനത്തിൻ്റെ ഫ്രണ്ട് ഗ്ലാസ് ക്രാക്ക് സംഭവിച്ചിട്ടുണ്ട് വണ്ടിയുടെ മുൻവശവും മാരകായുധം ഉപയോഗിച്ച് അടിച്ച പാട് ഉണ്ട് അയ്യപ്പഭക്തർ നിലവിൽ പോലീസ് സ്റ്റേഷനിൽ സുരക്ഷിതരാണ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.