തിരുവനന്തപുരം: കിളിമാനൂർ കാരേറ്റ് മധ്യവയസ്കനെ കഴുത്തറുത്ത് കൊന്ന കേസിൽ അയൽവാസി സുനിൽ കുമാറിൻ്റെ അറസ്റ്റ് കിളിമാനൂർ പൊലീസ് രേഖപ്പെടുത്തി.
മദ്യപിച്ച് ബഹളം വച്ചത് ചോദ്യം ചെയ്തതിന് ഇന്നലെ രാത്രിയാണ് സുനിൽ കുമാർ അയൽ വാസിയായ ബാബു രാജിനെ കഴുത്തറുത്ത് കൊന്നത്. ഇന്നലെ രാത്രി ഏഴരയോടെയായിരുന്നു നാടിനെ നടുക്കിയ അരും കൊല. കാരേറ്റ് പേടികുളം സ്വദേശി ബാബുരാജിനെ അയൽവാസിയായ സുനിൽ കുമാർ കഴുത്തറുത്ത് കൊല്ലുകയായിരുന്നു.
സുനിൽ കുമാർ മദ്യപിച്ചെത്തി പ്രശ്നങ്ങൾ ഉണ്ടാക്കുന്നത് പതിവാണെന്ന് നാട്ടുകാർ പറയുന്നു. റോഡിലൂടെ പോകുന്നവരെ മർദ്ദിക്കുന്ന സംഭവങ്ങൾ മുമ്പ് ഉണ്ടായിട്ടുണ്ട്. ഇന്നലെയും മദ്യപിച്ചെത്തി ബഹളം വച്ച സുനിൽ കുമാറിനെ, ബാബുരാജ് ചോദ്യം ചെയ്തു. ഇതിൽ പ്രകോപിതനായ സുനിൽ കുമാർ കത്തികൊണ്ട് ബാബുരാജിൻ്റെ കഴുത്തിൽ മുറിവേൽപ്പിക്കുകയായിരുന്നു.
കഴുത്തറത്ത ശേഷവും ഇയാൾ കത്തിയുമായി സ്ഥലത്ത് എത്തിയതോടെ ബാബുരാജിൻ്റെ സമീപത്തേക്ക് പോകാനോ ആശുപത്രിയിലേക്ക് മാറ്റാനോ നാട്ടുകാർക്ക് ആയില്ല. ഒടുവിൽ പോലീസെത്തി സുനിൽ കുമാറിനെ അറസ്റ്റ് ചെയ്ത് മാറ്റിയതാണ്, ബാബുരാജിനെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.