ലീവ് ചോദിച്ചതിന് വനിത ജീവനക്കാരിയോട് മോശം പെരുമാറ്റം: നിയമസഭാ ചീഫ് മാർഷൽ ഇൻ ചാർജിനെതിരെ പരാതി

തിരുവനന്തപുരം: നിയമസഭാ ചീഫ് മാർഷൽ ഇൻ ചാർജ് മൊയ്തീൻ ഹുസൈനെതിരെ പരാതി.

നിയമസഭയിലെ വനിതാ വാച്ച് ആൻഡ് വാർഡിനോട് മോശമായി പെരുമാറിയെന്നാണ് പരാതി. വനിതാ വാച്ച് ആൻഡ് വാർഡ് അഞ്ജലി ജിയ്ക്ക് മൊയ്തീനിൽ നിന്ന് കടുത്ത മാനസിക പീഡനം നേരിടേണ്ടി വന്നതായി ചൂണ്ടിക്കാട്ടി ഇവരുടെ ഭർത്താവാണ് നിയമസഭാ സെക്രട്ടറിക്ക് പരാതി നൽകിയത്. കുഞ്ഞിന് സുഖമില്ലാത്തതിനാൽ ഒരാഴ്ച ലീവ് കഴിഞ്ഞുവന്ന അഞ്ജലിയോട് അപമര്യാദയായി പെരുമാറി.

മൊയ്തീൻ ഹുസൈൻ്റെ പെരുമാറ്റം മൂലം മാനസിക ആഘാതം താങ്ങാനാകാതെ അഞ്ജലിയ്ക്ക് ഫിറ്റ്‌സ് ഉണ്ടായതായി ഭർത്താവിൻ്റെ പരാതിയിൽ ചൂണ്ടിക്കാട്ടുന്നു. നിലവിൽ അഞ്ജലി മെഡിക്കൽ കോളേജിൽ ചികിത്സ കഴിഞ്ഞുവരികയാണ്. ചീഫ് മാർഷൽ ഇൻ ചാർജ് മൊയ്തീൻ ഹുസൈനെതിരെ സമാന പരാതികൾ ഉയർന്നിട്ടുണ്ട്.  

ഇന്നലെയാണ് പരാതിയ്ക്ക് ആസ്പദമായ സംഭവം നടന്നത്. കുഞ്ഞിന് മുണ്ടുനീരായിരുന്നതിനാൽ ഏഴാം തിയതി മുതൽ അഞ്ജലി അവധിയെടുത്തിരുന്നു. 15-ാം തിയതിയാണ് അഞ്ജലി വീണ്ടും ജോലിക്കെത്തി. എന്നാൽ ചീഫ് മാർഷൽ ഇൻ ചാർജിംഗ് കണ്ടതിന് ശേഷം മാത്രം ജോലി ചെയ്താൽ മതിയെന്ന് നിർദ്ദേശം ലഭിച്ചു.

ഇദ്ദേഹത്തെ കാണാനെത്തിയപ്പോൾ അദ്ദേഹം വളരെ മോശമായി പെരുമാറിയെന്നാണ് അഞ്ജലി പറയുന്നത്. നീയെന്ന് വിളിച്ച് മോശമായി സംസാരിച്ചുവെന്ന് പരാതിയുണ്ട്.  കരഞ്ഞുകൊണ്ട് പുറത്തേക്കിറങ്ങിയ അഞ്ജലി ഫിറ്റ്‌സ് വന്ന് വീഴുകയായിരുന്നു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !