പാലക്കാട് ; നിയമസഭാ മണ്ഡലത്തിലെ ഉപതിരഞ്ഞെടുപ്പ് 20ലേക്കു മാറ്റിയ തിരഞ്ഞെടുപ്പ് കമ്മിഷന്റെ നടപടി ഇടതുമുന്നണി സ്വാഗതം ചെയ്യുന്നുവെന്ന് എൽഡിഎഫ് കൺവീനർ ടി.പി.രാമകൃഷ്ണൻ. കൽപ്പാത്തി രഥോത്സവത്തിന്റെ ആദ്യദിവസമായതിനാൽ തിരഞ്ഞെടുപ്പ് മാറ്റിവയ്ക്കണമെന്ന് ഒക്ടോബർ 15നു തന്നെ ആവശ്യപ്പെട്ടിരുന്നു.
സ്ഥാനാർഥിയായ ഡോ. പി.സരിൻ നവംബർ 20ന് തിരഞ്ഞെടുപ്പ് നടത്താനുള്ള നിർദേശവും മുന്നോട്ടുവച്ചിരുന്നു.ഇടതുമുന്നണിയുടെ നേതൃത്വത്തിൽ പാലക്കാട്ടെ ജനത നടത്തിയ കൂട്ടായ പരിശ്രമങ്ങളുടെ കൂടി ഫലമായാണ് ഇപ്പോൾ തിരഞ്ഞെടുപ്പ് മാറ്റിയിരിക്കുന്നത്.പാലക്കാട്ടെ ജനതയ്ക്കു സുഗമമായി സമ്മതിദാന അവകാശം വിനിയോഗിക്കാൻ അവസരമൊരുക്കിയ തിരഞ്ഞെടുപ്പ് കമ്മിഷന്റെ തീരുമാനത്തെ സ്വാഗതം ചെയ്യുന്നുവെന്നും അദ്ദേഹം പറഞ്ഞു.ഉപതിരഞ്ഞെടുപ്പ് 20ലേക്കു മാറ്റിയ തിരഞ്ഞെടുപ്പ് കമ്മിഷന്റെ നടപടി സ്വാഗതം ചെയ്യുന്നതായി എൽഡിഎഫ് കൺവീനർ
0
തിങ്കളാഴ്ച, നവംബർ 04, 2024
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.