ക്രൈസ്തവ വിഭാഗം ബിജെപിയോട് അടുക്കുന്നു-മുനമ്പം ഭൂമി പ്രശ്‌നത്തില്‍ സര്‍ക്കാര്‍ ഉടന്‍ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ്.

എറണാകുളം;മുനമ്പം ഭൂമി പ്രശ്‌നത്തില്‍ തീരദേശവാസികളുടെ നിരാഹാര സമരം ഇന്ന് 23-ാം ദിവസത്തിലേക്ക്. സര്‍ക്കാരിന്റെ ഭാഗത്തു നിന്ന് എത്രയും പെട്ടെന്ന് ഇടപെടല്‍ വേണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം.

ഭൂമിയില്‍ റവന്യൂ അവകാശങ്ങള്‍ പുനഃസ്ഥാപിച്ചു കിട്ടണമെന്ന് ആവശ്യപ്പെട്ടാണ് പ്രദേശവാസികള്‍ നിരാഹാര സമരം നടത്തുന്നത്. അവകാശം പുനഃസ്ഥാപിച്ചു കിട്ടുന്നത് വരെ സമരം തുടരുമെന്ന് സമര സമിതി വ്യക്തമാക്കി.വർഷങ്ങളായി പ്രദേശത്തെ ജനങ്ങള്‍ പ്രതിസന്ധിയിലാണ്. മത്സ്യത്തൊഴിലാളികള്‍ ഉള്‍പ്പെടെ സാധാരണക്കാരായ മനുഷ്യര്‍ താമസിക്കുന്ന പ്രദേശത്ത് 600ലേറെ കുടുംബങ്ങള്‍ എപ്പോള്‍ വേണമെങ്കിലും കുടിയിറക്കപ്പെടാമെന്ന ഭീഷണിയിലാണ് കഴിയുന്നത്. 

സര്‍ക്കാര്‍ എത്രയും വേഗം വിഷയത്തിന് പരിഹാരം കാണമെന്നാണ് ആവശ്യം. വഖഫ് ബോര്‍ഡ് അവകാശവാദമുന്നയിച്ചതോടെയാണ് മുനമ്പത്തെ കുടുംബങ്ങള്‍ക്ക് ഭൂമിയുടെ റവന്യൂ അവകാശങ്ങള്‍ നഷ്ടമായത്. ഭൂമി സ്വന്തം പേരിലാണെങ്കിലും കരം അടയ്ക്കാന്‍ പോലും സാധിക്കാത്ത അവസ്ഥയാണ് നിലവിലുള്ളത്.മുനമ്പം ഭൂമി പ്രശ്‌നത്തില്‍ സര്‍ക്കാര്‍ ഉടന്‍ നടപടി സ്വീകരിക്കണമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ ആവശ്യപ്പെട്ടു. 

വിഷയത്തെ വര്‍ഗീയവത്കരിക്കാനുള്ള ശ്രമം നടക്കുന്നുണ്ട്. സര്‍ക്കാര്‍ എത്രയും പെട്ടെന്ന് സര്‍വകക്ഷി യോഗം വിളിക്കണമെന്നും ഇത് സംബന്ധിച്ച് കത്ത് നല്‍കിയിട്ടുണ്ടെന്നും സതീശന്‍ വ്യക്തമാക്കി. വഖഫ് ഭൂമിയാക്കി എന്ന് പറയുന്ന സമയത്ത് അവിടെ ജനങ്ങള്‍ താമസിക്കുന്നുണ്ട്. ജനവാസമുള്ള ഒരു സ്ഥലം എങ്ങനെയാണ് വഖഫ് ഭൂമിയാകുകയെന്നും വിഡി സതീശന്‍ ചോദിച്ചു.ഈ ഭൂമി വഖഫ് ഭൂമിയല്ല. അതിന് മൂന്ന് കാരണങ്ങളുണ്ട്.

ഒന്ന്, വഖഫ് ഭൂമിയാക്കി എന്ന് പറയുന്ന സമയത്ത് അവിടെ ജനങ്ങള്‍ താമസിക്കുന്നുണ്ട്. ജനവാസമുള്ള ഒരു സ്ഥലം എങ്ങനെയാണ് വഖഫ് ഭൂമിയാകുക. രണ്ട്, എഗ്രിമെന്‌റില്‍ പറയുന്നുണ്ട് നിശ്ചിത കാര്യത്തിന് വേണ്ടി ഉപയോഗിച്ചില്ലെങ്കില്‍ ഈ ഭൂമി തിരിച്ചുനല്‍കണമെന്ന്. വഖഫ് ആകുമ്പോള്‍ ഒരിക്കലും നിബന്ധനകള്‍ വെക്കില്ല. നിബന്ധനകള്‍ വെച്ചാല്‍ അത് വഖഫല്ല. മൂന്നാമത്തെ കാര്യം ഫറൂഖ് കോളേജ് മാനേജ്‌മെന്‌റ് ഇവരില്‍ നിന്നും പണം വാങ്ങിയിട്ടുണ്ട്. പണം വാങ്ങിയ ഭൂമി എങ്ങനെയാണ് വഖഫ് ഭൂമിയാകുന്നത്’- വിഡി സതീശന്‍ വ്യക്തമാക്കി.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !