ഇതുവരെ കണ്ടിട്ടില്ലാത്ത തരത്തിൽ ആവേശകരമായ പോരാട്ടത്തിൽ അമേരിക്ക..! തിരഞ്ഞെടുപ്പിന് മണിക്കൂറുകൾ മാത്രം

അമേരിക്ക;യുഎസ് തെരഞ്ഞെടുപ്പ് അവസാന ഘട്ടത്തിലാണ്. വളർന്ന് കൊണ്ടിരിക്കുന്ന വിപണികൾ, ഡോളറിൻ്റെ മൂല്യം, ക്രൂഡ് ഓയിൽ വില, സ്വർണം തുടങ്ങിയവയിലെല്ലാം യുഎസ് തിരഞ്ഞെടുപ്പ് സ്വാധീനം ചെലുത്തും. സമ്പദ്‌വ്യവസ്ഥ, കുടിയേറ്റം തുടങ്ങിയ പ്രധാന വിഷയങ്ങളിൽ എന്തായിരിക്കും ഇനിയുള്ള നിലപാട് എന്നതും ആകാംക്ഷയോടെ മിക്കവരും ഉറ്റുനോക്കുകയാണ്.

ഡൊണാൾഡ് ട്രംപും കമല ഹാരിസും തമ്മിൽ ശക്തമായ മത്സരമാണ് നടക്കുന്നത്.നവംബർ അഞ്ചിന് നടക്കുന്ന യുഎസ് പ്രസിഡൻ്റ് തെരഞ്ഞെടുപ്പിന് ഏകദേശം 24.4 കോടി ആളുകൾക്ക് ആണ് വോട്ടുചെയ്യാൻ ആകുക. രാവിലെ ഏഴു മണിക്ക് ആരംഭിച്ച് രാത്രി എട്ടു മണിക്കാണ് വോട്ടെടുപ്പ് അവസാനിക്കുക. 2020-ൽ, യോഗ്യരായ വോട്ടർമാരിൽ ഏകദേശം മൂന്നിൽ രണ്ട് പേരായിരുന്നു തെരഞ്ഞെടുപ്പിൽ പങ്കെടുത്തത്.

ആരായിരിക്കും അടുത്ത പ്രസിഡൻ്റ് എന്നത് യുഎസിൻ്റെ ജിഡിപി വളർച്ചയിലും നിർണായകമാകും. തൊഴിലില്ലായ്മ നിരക്ക്, പണപ്പെരുപ്പം, ഉപഭോക്താക്കളുടെ ആത്മവിശ്വാസം എന്നിവയെയും വോട്ടർമാരുടെ തീരുമാനം സ്വാധീനിക്കും. യുഎസ് സമ്പദ് വ്യവസ്ഥയുടെ വളർച്ച മന്ദഗതിയിലാണ്. പത്തിൽ ആറ് അമേരിക്കക്കാരും സമ്പദ്‌വ്യവസ്ഥയുടെ പ്രകടനം മോശം എന്ന് വിലയിരുത്തുന്നവരാണ്.ജിഡിപി വളർച്ച ഉറപ്പാക്കുന്നതിനും തൊഴിലില്ലായ്മ നിരക്ക് കുറക്കുന്നതിലും പുതിയ പ്രസിഡൻ്റ് ആരെന്നത് നിർണായകമാകും. 

അതേസമയം ദുർഘടസമയങ്ങളെ അതിജീവിച്ച് യുഎസ് തിരിച്ചുവരുന്നതിൻ്റെ സൂചനകളുമുണ്ട്. ഏറ്റവും കുറഞ്ഞ നിരക്കിൽ നിന്ന് ജിഡിപി വളർച്ച നേരിയ തോതിൽ മുന്നേറുന്നുണ്ട്. സെപ്റ്റംബറിലെ കണക്കനുസരിച്ച് പണപ്പെരുപ്പം മൂന്ന് വർഷത്തെ ഏറ്റവും താഴ്ന്ന നിരക്കായ 2.4 ശതമാനമായി കുറഞ്ഞു.

യുഎസിൻ്റെ വളർച്ചക്ക് ആക്കം കൂട്ടാൻ ശക്തനായ പ്രസിഡൻ്റ് സ്ഥാനാർഥിക്കാകും.കമലാ ഹാരിസ് വിജയിച്ചാൽ സമ്പദ്‌വ്യവസ്ഥക്കും ഓഹരി വിപണിക്കും കാര്യമായ മാറ്റങ്ങൾ ഉണ്ടാകാൻ സാധ്യതയില്ലെന്ന് നിരീക്ഷകർ ചൂണ്ടിക്കാട്ടുന്നു. നിലവിലെ ഭരണത്തിൻ്റെ തുടർച്ചയുണ്ടാകും എന്നതിനാൽ മറ്റ് നിക്ഷേപങ്ങളെയും കാര്യമായി ബാധിക്കാനിടയില്ല. 

അതേസമയം ട്രംപ് ആണ് അധികാരത്തിൽ എത്തുന്നതെങ്കിൽ മാറ്റങ്ങൾ ഉണ്ടാകും. ഓഹരി വിപണികളിലും കറൻസി മൂല്യത്തിലും മാറ്റങ്ങളുണ്ടാകും .ട്രംപ് പ്രസിഡൻ്റായി തിരഞ്ഞെടുക്കപ്പെട്ടാൽ സ്വർണ വില ഉയരാമെന്നും യുഎസ് ഡോളർ നേട്ടമുണ്ടാക്കും എന്നും പ്രവചനങ്ങളുണ്ട്. അതേസമയം, ക്രൂഡ് വില കുറയാം. വളർന്നുവരുന്ന വിപണികൾക്ക് ട്രംപിൻ്റെ വിജയം ഗുണമാകുമെന്നാണ് പൊതുവെയുള്ള വിലയിരുത്തൽ . 

ട്രംപിൻ്റെ വിജയം ഇന്ത്യൻ വിപണിയിലും സ്വാധീനം ചെലുത്തും. വിദേശനയത്തിലും മാറ്റങ്ങളുണ്ടാകാനിടയുള്ളത് ഗുണമാകും. അതേസമയം കർശനമായ വ്യാപാര നിയന്ത്രണങ്ങൾ ഉണ്ടാകാനിടയുള്ളത് യുഎസിനും നേട്ടമാകാം

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി ന്യൂസ്  ☎: +918606657037  വാർത്തകൾ 💬 അയയ്ക്കാൻ | പരസ്യങ്ങൾക്ക് |🫥CHAT SUPPORT | 📩 : dailymalayalyinfo@gmail.com

നട്ടെല്ലില്ലാത്ത പിണറായി സർക്കാരിന് കീഴിൽ നടക്കുന്ന രാജ്യദ്രോഹ പ്രവർത്തനങ്ങൾ..

"'നീണ്ട പതിനൊന്നു വർഷം സമരവും നിയമപോരാട്ടവുമായി ശ്രീജീവിന്റെ സഹോദരൻ ശ്രീജിത്ത്..!! '', Watch the video

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി ന്യൂസ് വാർത്തകൾ 💬 അയയ്ക്കാൻ &  പരസ്യങ്ങൾക്ക് 📩 : dailymalayalyinfo@gmail.com ☎: +918606657037

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !