കൊച്ചി: കൊച്ചി വാട്ടർ മെട്രോ ലോകനഗരങ്ങൾക്ക് മാതൃകയാണെന്ന് ഐക്യരാഷ്ട്ര സഭ.
ഈ വർഷത്തെ യുഎൻ ഹാബിറ്റാറ്റ് റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയിട്ടുള്ളത്. കാർബൺ ബഹിർഗമനം ഏറ്റവും കുറവുള്ള വാട്ടർ മെട്രോ കൊച്ചിയിലെ ഗതാഗതത്തിൻ്റെ നിലവാരം ഉയർത്തിയതായി റിപ്പോർട്ടിലുണ്ട്.
കാലാവസ്ഥാ വ്യതിയാനത്തിന് കാരണമാകാത്തതും കാർബൺ ബഹിർഗമനം കുറഞ്ഞതുമായ നഗര പദ്ധതികളെ കുറിച്ചുള്ള യുഎൻ ഹാബിറ്റാറ്റിൻ്റെ ഈ വർഷത്തെ വെൽഡ് സിറ്റിസ് റിപ്പോർട്ടിൽ കൊച്ചി വാട്ടർ മെട്രോയെ കുറിച്ച് വിശദീകരിച്ചിട്ടുണ്ട്.
കൊച്ചി നിവാസികൾക്ക് മാതൃകാപരമായ ജലഗതാഗത സംവിധാനം ഒരുക്കി വാട്ടർ മെട്രോയ്ക്ക് കഴിഞ്ഞതായും ഈ പഠന റിപ്പോർട്ടിൽ വ്യക്തമാക്കിയിട്ടുണ്ട്.
കൊച്ചിയുടെ പൊതു ഗതാഗത മേഖലയിലെ പ്രധാന ഘടകമായി മാറിയ വാട്ടർ മെട്രോയിലൂടെ 30 ലക്ഷം പേർ ഇതുവരെ യാത്ര ചെയ്തു കഴിഞ്ഞു. വിനോദ സഞ്ചാരികളും വാട്ടർ മെട്രോയുടെ പ്രയോജനവും അനുഭവിച്ചറിഞ്ഞവരാണ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.