ന്യൂഡൽഹി: നിയമസഭാ തിരഞ്ഞെടുപ്പ് നടന്ന മഹാരാഷ്ട്രയിലും ഝാർഖണ്ഡിലും ബി.ജെ.പി നേതൃത്വം കൊടുക്കുന്ന സഖ്യങ്ങൾക്ക് മേൽക്കൈ ലഭിക്കുമെന്ന് വിവിധ എക്സിറ്റ് പോൾ ഫലങ്ങൾ പ്രവചിക്കുന്നു.
മഹാരാഷ്ട്രയിൽ ബി.ജെ.പി- ശിവസേന (ഏക്നാഥ് ഷിൻഡെ)- എൻ.സി.പി (അജിത് പവാർ) പാർട്ടികളുടെ മഹായുതി സഖ്യം നേരിയ മാർജിനിൽ ഭരണം നിലനിർത്തിയേക്കുമെന്നാണ് ഭൂരിഭാഗം എക്സിറ്റ് പോൾ ഫലങ്ങളും പ്രവചിക്കുന്നത്. ഫലങ്ങൾ അനുസരിച്ച് ഝാർഖണ്ഡിൽ ഭരണകക്ഷിയായ ജെ.എം.എമ്മിനെ അട്ടിമറിച്ച് ബി.ജെ.പി അധികാരത്തിൽ തിരിച്ചെത്താനുള്ള സാധ്യതയാണ് ഏജൻസികൾ പ്രവചിക്കുന്നത്.ബുധനാഴ്ചയോടെയാണ് ഇരുസംസ്ഥാനങ്ങളിലും നിയമസഭാ തിരഞ്ഞെടുപ്പ് പൂർത്തിയായത്. മഹാരാഷ്ട്രയിൽ 288 അംഗ സഭയിലേക്ക് ജനങ്ങൾ വിധിയെഴുതി. രണ്ടായിരത്തിലേറെ സ്വതന്ത്രർ ഉൾപ്പെടെ മുൻ നിയമസഭാ തിരഞ്ഞെടുപ്പിനെ അപേക്ഷിച്ച് 28 ശതമാനത്തിലധികം സ്ഥാനാർഥികളാണ് മത്സരരംഗത്തുള്ളത്. ഝാർഖണ്ഡിലെ രണ്ടാംഘട്ടത്തിൽ 38 മണ്ഡലങ്ങളിലേക്കാണ് വോട്ടെടുപ്പ്. 528 സ്ഥാനാർഥികളാണ് മത്സരരംഗത്തുള്ളത്. 23-നാണ് വോട്ടെണ്ണൽ.
മഹാരാഷ്ട്ര
റിപ്പബ്ലിക് ടിവി– പി മാർക് എൻ.ഡി.എ- 137-157 ഇന്ത്യ സഖ്യം- 126-146 മറ്റുള്ളവർ- 2-8
മാട്രിസ് എൻ.ഡി.എ- 150-170 ഇന്ത്യ സഖ്യം- 110-130 മറ്റുള്ളവർ- 8-10
ഇലക്ടറൽ എഡ്ജ് എൻ.ഡി.എ- 118 ഇന്ത്യ സഖ്യം-130 മറ്റുള്ളവർ- 20
ചാണക്യ സ്ട്രാറ്റജിസ് എൻ.ഡി.എ- 152-160 ഇന്ത്യ സഖ്യം-130-138 മറ്റുള്ളവർ- 6-8
പീപ്പിൾസ് പൾസ് എൻ.ഡി.എ- 182 ഇന്ത്യ സഖ്യം- 97 മറ്റുള്ളവർ- 9
ഝാർഖണ്ഡ്
മാട്രിസ് എൻ.ഡി.എ- 42-47 ഇന്ത്യ സഖ്യം- 25-30 മറ്റുള്ളവർ- 1-4 പീപ്പിൾസ് പൾസ് എൻ.ഡി.എ- 44-51 ഇന്ത്യ സഖ്യം- 25-37 മറ്റുള്ളവർ- 0
ചാണക്യ സ്ട്രാറ്റജിസ് എൻ.ഡി.എ- 45-50 ഇന്ത്യ സഖ്യം- 35-38 മറ്റുള്ളവർ- 3-5
ജെ.വി.സി എൻ.ഡി.എ- 40-44 ഇന്ത്യ സഖ്യം- 30-40 മറ്റുള്ളവർ- 1
ആക്സിസ് മൈ ഇന്ത്യ എൻ.ഡി.എ- 25 ഇന്ത്യ സഖ്യം- 53 മറ്റുള്ളവർ- 3
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.