വയറിൻ്റെ അഥവാ കുടലിൻ്റെ ആരോഗ്യത്തിനായി ഭക്ഷണത്തിൻ്റെ കാര്യത്തിൽ പ്രത്യേകം ശ്രദ്ധ വേണം.
വയറ്റിനകത്ത് കാണപ്പെടുന്ന നല്ലയിനം ബാക്ടീരിയകളുടെ എണ്ണം വർദ്ധിപ്പിക്കാൻ സഹായിക്കുന്ന ഭക്ഷണങ്ങളാണ് കുടലിൻ്റെ ആരോഗ്യത്തിനായി കഴിക്കേണ്ടത്. അത്തരത്തിൽ വയറിൻ്റെ ആരോഗ്യത്തിനായി ഡയറ്റിൽ ഉൾപ്പെടുത്തേണ്ട ചില ഭക്ഷണങ്ങളെ പരിചയപ്പെടാം.
ഒന്ന്
തൈരാണ് ആദ്യമായി ഈ പട്ടികയിൽ ഉൾപ്പെടുത്തുന്നത്. പ്രോബയോട്ടിക്കിനാൽ സമ്പന്നമാണ് തൈര്. ദിവസവും തൈര് ഡയറ്റിൽ ഉൾപ്പെടുത്തുന്നത് ദഹനം മെച്ചപ്പെടുത്താനും വയറിലെ അസ്വസ്ഥതകൾ കുറയ്ക്കാനും വയറിൻ്റെയും കുടലിൻ്റെയും ആരോഗ്യം നിലനിർത്താൻ സഹായിക്കും.
രണ്ട്
നെയ്യാണ് രണ്ടാമതായി ഈ പട്ടികയിൽ ഉൾപ്പെടുത്തുന്നത്. ഇവ പതിവായി കഴിക്കുന്നത് കുടലിൻ്റെ ആരോഗ്യത്തിന് ഏറെ ഗുണം ചെയ്യും.
മൂന്ന്
ഇഞ്ചിയാണ് അടുത്തതായി ഈ പട്ടികയിൽ ഉൾപ്പെടുത്തുന്നത്. ആൻ്റി ഓക്‌സിഡൻറുകൾ ധാരാളം അടങ്ങിയ ഇഞ്ചി ദഹനം മെച്ചപ്പെടുത്താനും കുടലിൻ്റെ ആരോഗ്യം സംരക്ഷിക്കാനും സഹായിക്കും.
നാല്
ഉള്ളിയാണ് അടുത്തതായി ഈ പട്ടികയിൽ ഉൾപ്പെടുത്തുന്നത്. മിക്ക കറികളിലും പ്രധാന ചേരുവയായി നമ്മള് ഉപയോഗിക്കുന്ന ഒന്നാണ് ഉള്ളിയും സവാളയുമൊക്കെ. നമ്മുടെ ശരീരത്തിനാവശ്യമായ തരത്തിലുള്ള ബാക്ടീരിയകളെ നിലനിർത്താൻ സഹായിക്കുന്നു. ദഹനപ്രവർത്തനങ്ങൾ എളുപ്പത്തിലാക്കാനും ഇത് സഹായിക്കും.
അഞ്ച്
നേന്ത്രപ്പഴം ആണ് അവസാനമായി ഈ പട്ടികയിൽ ഉൾപ്പെടുത്തുന്നത്. ദഹനം സംബന്ധിച്ച എല്ലാ പ്രശ്നങ്ങൾക്കും ഉത്തമ പ്രതിവിധിയാണ് നേന്ത്രപ്പഴം. വയറിനുള്ളിലെ സൂക്ഷ്മ ബാക്ടീരിയകളുടെ വളർച്ചയ്ക്ക് ഇവ സഹായിക്കും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.